ബിഗ് ടോട്ടൽ ടീമിനെ കുറഞ്ഞ ടോട്ടലിൽ ഒതുക്കി കൊൽക്കത്ത

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സിന് ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അവരുടെ ബിഗ് ഹിറ്ററായ ഹെഡിനെ നഷ്ടമായി
ബിഗ് ടോട്ടൽ ടീമിനെ 
കുറഞ്ഞ ടോട്ടലിൽ ഒതുക്കി 
കൊൽക്കത്ത

അഹമ്മദാബാദ്: ഇന്ത്യൻ പ്രീ​മി​യ​ർ ലീ​ഗ് ഒന്നാം ക്വാളിഫയറിൽ ബിഗ് ടോട്ടൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ സീസണിലെ അവരുടെ ഏറ്റവും കുറഞ്ഞ ടോട്ടലിൽ ഒതുക്കി കൊൽക്കത്ത നൈ​റ്റ് റൈഡേ​ഴ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സിന് ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അവരുടെ ബിഗ് ഹിറ്ററായ ഹെഡിനെ നഷ്ടമായി. ഒരു കിടിലൻ യോർക്കറിൽ മിച്ചൽ സ്റ്റാർക്കാണ് താരത്തിന്റെ വിക്കറ്റെടുത്തത്. ശേഷം രണ്ടാം ഓവറിൽ ഹെഡിന്റെ കൂട്ടായിരുന്ന അഭിഷേക് ശർമയെ വൈഭവ് റസ്സലിന്റെ കൈകളിലെത്തിച്ചു. ശേഷമിറങ്ങിയ ഗർബാസിനെയും ഷഹബാസിനെയും ചെറിയ ഇടവേളയിൽ സ്റ്റാർക്ക് തന്നെ തിരിച്ചയച്ചു. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ട് കൊടുത്ത് വരുൺ ചക്രവർത്തി കൂടി തിളങ്ങിയതോടെ സ്കോർ 159 ൽ അവസാനിച്ചു. ഹൈദരാബാദ് നിരയിൽ 55 റൺസെടുത്ത രാഹുൽ ത്രിപാഠിയും 32 റൺസെടുത്ത ക്ളാസനും 30 റൺസെടുത്ത പാറ്റ് കമ്മിൻസണുമാണ് പൊരുതാവുന്ന ഈ സ്കോറിലേക്കെങ്കിലും ഹൈ​ദ​രാ​ബാ​ദിനെ എത്തിച്ചത്.

ലീ​ഗ് റൗ​ണ്ടി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദു​മാ​ണ് നേ​രി​ട്ട് ഫൈ​ന​ൽ തേ​ടിയാണ് ഇന്ന് ഏ​റ്റു​മു​ട്ടു​ന്ന​ത്. ജ​യി​ക്കു​ന്ന​വ​ർ​ക്ക് മേ​യ് 26ന് ​ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​ക്ക് ടി​ക്ക​റ്റെ​ടു​ക്കാം. തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി​യു​ണ്ട്. നാ​ള​ത്തെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്-​റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര വി​ജ​യി​ക​ളെ വെ​ള്ളി​യാ​ഴ്ച​ത്തെ ര​ണ്ടാം ക്വാ​ളി​ഫ‍യ​റി​ൽ നേ​രി​ടാം. ഒ​ന്നും ര​ണ്ടും ക്വാ​ളി​ഫ​യ​റി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ ക​ളി​ക്കു​ക.

ബിഗ് ടോട്ടൽ ടീമിനെ 
കുറഞ്ഞ ടോട്ടലിൽ ഒതുക്കി 
കൊൽക്കത്ത
'പ്രൊഫഷണൽ ക്രിക്കറ്റിൽ വയസ്സിന്റെ കാര്യത്തിലും ഫിറ്റ്നസിലും ആർക്കും ഇളവില്ല'; പ്രതികരിച്ച് ധോണി

Related Stories

No stories found.
logo
Reporter Live
www.reporterlive.com