'ധോണിയെ ഇനിയും ചെന്നൈ നിലനിര്‍ത്തരുത്'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍

'ആരാധകര്‍ക്ക് വേണ്ടിയാണ് താന്‍ കളിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു'
'ധോണിയെ ഇനിയും ചെന്നൈ നിലനിര്‍ത്തരുത്'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ: ഇതിഹാസ താരം എം എസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇനിയും നിലനിര്‍ത്തരുതെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പരാജയത്തോടെ ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് അമ്പരപ്പിക്കുന്ന നിര്‍ദേശവുമായി ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തിയത്.

'അടുത്ത സീസണില്‍ എം എസ് ധോണിയെ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ തുക തന്നെ നല്‍കേണ്ടിവരും. ദീര്‍ഘകാലത്തേക്കാണ് സിഎസ്‌കെ ചിന്തിക്കുന്നതെങ്കില്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം', ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

'ധോണിയെ ഇനിയും ചെന്നൈ നിലനിര്‍ത്തരുത്'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍
'അവനെതിരെ ബൗള്‍ ചെയ്യാന്‍ ഞാന്‍ ഭയപ്പെടുന്നു'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് പാറ്റ് കമ്മിന്‍സ്‌

'ഈ സീസണില്‍ ധോണി വളരെ കുറച്ചു പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഇതുപോലെ ഇനിയുള്ള സീസണിലും മൂന്നോ നാലോ പന്തുകള്‍ മാത്രമാണ് നേരിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാവരുത്. മൂന്നോ നാലോ ഓവറെങ്കിലും കളിക്കാന്‍ ധോണി സമ്മതിക്കണം. ആരാധകര്‍ക്ക് വേണ്ടിയാണ് താന്‍ കളിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹം അതുതന്നെ ചെയ്തു', ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

പരിക്കിന്റെ പിടിയിലാണെങ്കിലും സീസണില്‍ മികച്ച പ്രകടനമാണ് ചെന്നൈയുടെ മുന്‍ ക്യാപ്റ്റനായ ധോണി കാഴ്ച വെച്ചത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 220.55 സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സാണ് 42കാരനായ ധോണി അടിച്ചുകൂട്ടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിലും 13 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചുകൂട്ടാന്‍ താരത്തിന് സാധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com