അവിശ്വസനീയം; സീസൺ ബെസ്റ്റാകാൻ ഫാഫിന്റെ ഈ ക്യാച്ച്

മൂന്ന് റൺസുമായി മടങ്ങാനായിരുന്നു ചെന്നൈ താരത്തിന്റെ വിധി.
അവിശ്വസനീയം; സീസൺ ബെസ്റ്റാകാൻ ഫാഫിന്റെ ഈ ക്യാച്ച്

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അത്ഭുത ക്യാച്ചുമായി ഫാഫ് ഡു പ്ലെസിസ്. ചെന്നൈ സൂപ്പർ കിം​ഗ്സ് താരം മിച്ചൽ സാന്ററെയാണ് ഡു പ്ലെസിസ് പറന്നുപിടിച്ചത്. ഒരുപക്ഷേ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരം റോയൽ ചലഞ്ചേഴ്സ് നായകനെ തേടിയെത്തുവാനും സാധ്യതയുണ്ട്.

മത്സരത്തിന്റെ 15-ാം ഓവറിലെ അവസാന പന്തിലാണ് അത്ഭുത ക്യാച്ചുണ്ടായത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിൽ പറത്താനായിരുന്നു സാന്ററുടെ തീരുമാനം. എന്നാൽ മിഡ് ഓഫിൽ ഉണ്ടായിരുന്ന ഡു പ്ലെസി സാന്ററുടെ ഷോട്ടിന് ഒറ്റക്കൈയ്യിൽ പറന്നുപിടിച്ചു. മൂന്ന് റൺസുമായി മടങ്ങാനായിരുന്നു ചെന്നൈ താരത്തിന്റെ വിധി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് മികച്ച സ്കോർ നേടി. തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് മഴപെയ്തത് ബെം​ഗളൂരു ആക്രമണം അൽപ്പം മെല്ലെയാക്കി. എങ്കിലും ബാറ്റിം​ഗ് നിരയിൽ എല്ലാവരും വ്യക്തമായ സ്കോറുകൾ ഉയർത്തി. വിരാട് കോഹ്‌ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാർ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂൺ ​ഗ്രീൻ 38 റൺസുമായി പുറത്താകാതെ നിന്നു. 20 ഓവർ പൂർത്തിയാകുമ്പോൾ റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com