രണ്ട് പന്തിൽ പൂജ്യം; നാണക്കേടിന്റെ റെക്കോർഡിൽ ഈ താരം മാക്‌സ്‌വെല്ലിനും മുകളിൽ‌!

രോഹിത് ശർമ്മയാണ് ഈ നാണക്കേടിൽ മാക്‌സ്‌വെല്ലിന് ഒപ്പമുള്ള താരം
രണ്ട് പന്തിൽ പൂജ്യം; നാണക്കേടിന്റെ റെക്കോർഡിൽ ഈ താരം മാക്‌സ്‌വെല്ലിനും മുകളിൽ‌!

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് വിജയം ആഘോഷിക്കുകയാണ്. എന്നാൽ മത്സരത്തിൽ ഒരു നാണക്കേടിന്റെ റെക്കോർഡും ഉണ്ടായി. ഐപിഎല്ലിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന റെക്കോർഡ് ഇനി ദിനേശ് കാർത്തിക്കിന്റെ പേരിലാണ്. ഡൽഹിക്കെതിരെ രണ്ട് പന്ത് നേരിട്ട കാർത്തിക്ക് റൺസൊന്നും എടുക്കാതെ പുറത്തായി.

ഐപിഎല്ലിൽ ഇത് 18-ാം തവണയാണ് ദിനേശ് കാർത്തിക്ക് പൂജ്യത്തിന് പുറത്താകുന്നത്. ​റോയൽ ചലഞ്ചേഴ്സ് സഹതാരം ​ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ റെക്കോർഡാണ് കാർത്തിക്കിന്റെ പേരിലായത്. മാക്‌സ്‌വെൽ 17 തവണ പൂജ്യത്തിന് പുറത്തായി. മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ്മയും 17 തവണ പൂജ്യനായി മടങ്ങിയിട്ടുണ്ട്.

രണ്ട് പന്തിൽ പൂജ്യം; നാണക്കേടിന്റെ റെക്കോർഡിൽ ഈ താരം മാക്‌സ്‌വെല്ലിനും മുകളിൽ‌!
മൂന്ന് വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും അയാളെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല: ഗൗതം ഗംഭീര്‍

പീയൂഷ് ചൗള, മൻദീപ് സിം​ഗ്, സുനിൽ നരേൻ എന്നിവർ 15 തവണ വീതം ഐപിഎല്ലിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായത് സുനിൽ നരേനാണ്. 44 തവണ താരം റൺസെടുക്കും മുമ്പ് വിക്കറ്റ് നഷ്ടമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com