മുംബൈ ഇന്ത്യൻസ് ഞാൻ ഉണ്ടാക്കിയ വീട്; രോഹിത് ശർമ്മ

അഭിഷേക് നായരുമായുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്

dot image

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ്. എന്നാൽ മത്സരത്തിന് മുമ്പുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹപരിശീലകൻ അഭിഷേക് നായരുമായി രോഹിത് ശർമ്മ സംസാരിക്കുന്ന ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദ്യം ഇവ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

അഭിഷേക് നായരുമായുള്ള സംഭാഷണത്തിൽ കാര്യങ്ങൾ മാറിമറിയുമെന്നും ഇത് അയാളുടെ അവസാനമാകുമെന്നും രോഹിത് പറയുന്നു. ഇത് ഹാർദ്ദിക്ക് പാണ്ഡ്യയുടെ നായക സ്ഥാനത്തെക്കുറിച്ചാണെന്ന് ആരാധകർ പറയുന്നു. പിന്നാലെ എല്ലാ കാര്യങ്ങളും ഒരോന്നായി മാറുമെന്നും അത് തീരുമാനിക്കുന്നത് മുംബൈ ഇന്ത്യൻസ് അധികൃതരെന്നും രോഹിത് പറയുന്നുണ്ട്.

ആഭ്യന്തര ക്രിക്കറ്റില് ടോസ് ഒഴിവാക്കാന് ബിസിസിഐ; തീരുമാനം പറഞ്ഞ് ജയ് ഷാ

മുംബൈ ഇന്ത്യൻസ് തന്റെ വീടാണ്. താൻ നിർമ്മിച്ചെടുത്ത പുണ്യസ്ഥലമാണെന്നും ദൃശ്യങ്ങളിൽ രോഹിത് അഭിഷേക് നായരോട് പറയുന്നുണ്ട്. അടുത്ത സീസണിൽ രോഹിത് മുംബൈ ഇന്ത്യൻസിൽ കളിക്കുമോയെന്ന ചർച്ചകൾക്കിടെയാണ് പുതിയ സംഭാഷണം തരംഗമാകുന്നത്.

dot image
To advertise here,contact us
dot image