രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്

ലഖ്‌നൗ ഡ്രസ്സിംഗ് റൂമില്‍ രാഹുലിന് സ്വീകാര്യതയുണ്ടെന്ന് വ്യക്തമാകുന്നു
രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിനോട് കടുത്ത തോല്‍വി വഴങ്ങിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ രംഗത്തുവന്നു. പിന്നാലെ ടീമിനുള്ളില്‍ രാഹുലിന് പിന്തുണയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

ലഖ്‌നൗ പേസര്‍ നവീന്‍ ഉള്‍ ഹഖിന്റെ സമൂഹമാധ്യങ്ങളിലെ പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാര്‍ട്‌സ് ഇമോജിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്യപ്രതികരണങ്ങള്‍ക്ക് തടസങ്ങള്‍ ഉള്ളതിനാല്‍ ലഖ്‌നൗ ഡ്രസ്സിംഗ് റൂമില്‍ രാഹുലിന് സ്വീകാര്യതയുണ്ടെന്ന് പോസ്റ്റില്‍ നിന്നും വായിച്ചെടുക്കാം.

രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്
ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ, നൈറ്റ് പാര്‍ട്ടികള്‍ ഒഴിവാക്കാം; ഇന്ത്യന്‍ താരത്തോട് വസീം അക്രം

മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിംഗാണ് ടീം ഉടമയെ ചൊടിപ്പിച്ചത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ 33 പന്ത് നേരിട്ട താരം 29 റണ്‍സ് മാത്രമാണ് നേടിയത്. ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറില്‍ മറികടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com