ട്രാവിസ്, ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യാമോ?; ചോദ്യവുമായി യുവരാജ് സിംഗ്

അഭിഷേക് ശർമ്മയെ അഭിനന്ദിക്കാനും യുവരാജ് മറന്നില്ല
ട്രാവിസ്, ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യാമോ?; ചോദ്യവുമായി യുവരാജ് സിംഗ്

ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വെടിക്കെട്ട് നടത്തിയ അഭിഷേക് ശര്‍മ്മയ്ക്കും ട്രാവിസ് ഹെഡിനും അഭിനന്ദനവുമായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. അഭിഷേക് താങ്കള്‍ നന്നായി കളിച്ചിരിക്കുന്നു. സ്ഥിരതയോടെ കളിക്കൂ, ക്ഷമയോടെ കാത്തിരിക്കൂ, നിങ്ങളുടെ സമയം ഉടന്‍ വരും. പ്രിയ സുഹൃത്ത് ട്രാവിസ് ഹെഡ്, താങ്കള്‍ ഏത് ഗ്രഹത്തിലാണ് ബാറ്റുചെയ്യുന്നത്. ഇത് യാഥാര്‍ത്ഥ്യമല്ല എന്ന് തനിക്ക് തോന്നിയെന്നും യുവരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

മത്സരത്തിലെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് അഭിഷേക് ശര്‍മ്മ യുവരാജിനും നന്ദി പറഞ്ഞിരുന്നു. ടൂര്‍ണമെന്റിലൂടനീളം താന്‍ നടത്തുന്ന കഠിനാദ്ധ്വാനം ഗുണം ചെയ്തിരിക്കുന്നു. തന്നെ സഹായിച്ച യുവരാജ്, ബ്രയാന്‍ ലാറ, ഒപ്പം തന്റെ പിതാവനും നന്ദി പറയുന്നുവെന്നും താരം വ്യക്തമാക്കി.

ട്രാവിസ്, ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യാമോ?; ചോദ്യവുമായി യുവരാജ് സിംഗ്
ഇനിയും പ്രതീക്ഷിക്കാം; ബാറ്റിംഗ് വിസ്ഫോടനത്തിന് കാരണമിതെന്ന് സൺറൈസേഴ്സ് ഓപ്പണർമാർ

മത്സരത്തില്‍ 28 പന്തില്‍ 75 റണ്‍സുമായി അഭിഷേക് പുറത്താവാതെ നിന്നു. എട്ട് ഫോറും ആറ് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സുമായും ക്രീസിലുണ്ടായിരുന്നു. എട്ട് ഫോറും എട്ട് സിക്‌സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്‌സ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com