
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം രോഹിത് ശർമ്മ തുടരില്ലെന്ന് വസീം അക്രം. രോഹിത് ശർമ്മയ്ക്കുള്ള അടുത്ത സീസണിലെ ടീം അക്രം തന്നെ ചൂണ്ടിക്കാട്ടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഇന്ത്യൻ നായകൻ ഉണ്ടാകണമെന്നാണ് പാകിസ്താൻ മുൻ പേസറുടെ അഭിപ്രായം. ഇതിനുള്ള കാരണവും മുൻ താരം വ്യക്തമാക്കുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ രോഹിത് ശർമ്മ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ഗൗതം ഗംഭീർ ഉപദേശകസ്ഥാനത്തും ശ്രേയസ് അയ്യർ നായകസ്ഥാനത്തും തുടരണം. അപ്പോൾ കൊൽക്കത്ത ശക്തമായ ബാറ്റിംഗ് നിരയാകും. ഈഡൻ ഗാർഡനിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്നും അക്രം പ്രതികരിച്ചു.
12 റൺസിൽ ഓൾ ഔട്ട്; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ ചെറിയ സ്കോർസീസണിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 12 മത്സരങ്ങൾ പിന്നിടുമ്പോൾ നാല് വിജയങ്ങൾ മാത്രമാണ് രോഹിത് ശർമ്മ ഉൾപ്പെടുന്ന ടീമിനുള്ളത്. മറുവശത്ത് 11 മത്സരങ്ങളിൽ എട്ട് ജയവുമായി ഒന്നാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.