'സബാഷ് ക്യാപ്റ്റന്‍'; ഹാര്‍ദ്ദിക്കിനെ തോളില്‍ തട്ടി അഭിനന്ദിച്ച് രോഹിത്, വീഡിയോ

ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തിയത്
'സബാഷ് ക്യാപ്റ്റന്‍'; ഹാര്‍ദ്ദിക്കിനെ തോളില്‍ തട്ടി അഭിനന്ദിച്ച് രോഹിത്, വീഡിയോ

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ പന്തുകൊണ്ട് മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കാഴ്ച വെച്ചത്. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സിന്റെ എട്ട് വിക്കറ്റ് വീഴ്ത്താന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു. ഇതില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ഹാര്‍ദ്ദിക്കാണ്. നിതീഷ് റെഡ്ഡി, മാര്‍കോ ജാന്‍സണ്‍, ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഹാര്‍ദ്ദിക് വീഴ്ത്തിയത്.

ഹൈദരാബാദിന്റെ ഇന്നിങ്‌സിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ അഭിനന്ദിക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 16-ാം ഓവറിലായിരുന്നു മനോഹരമായ സംഭവം. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷഹബാസ് അഹമ്മദിന്റെ വിക്കറ്റ് ഹാര്‍ദ്ദിക് വീഴ്ത്തി. 12 റണ്‍സെടുത്ത ഷഹബാസ് അഹമ്മദിനെ ഹാര്‍ദ്ദിക്ക് സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക്കിനെ മുന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയ മുംബൈ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. നാലാമനായി ക്രീസിലെത്തിയ സൂര്യ 51 പന്തില്‍ 12 ഫോറും ആറ് സിക്‌സും സഹിതം 102 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ രണ്ടാമത്തെ ഐപിഎല്‍ സെഞ്ച്വറിയാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com