സഞ്ജുവിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്; 'ഡല്‍ഹിക്ക് ആരെയും തോല്‍പ്പിക്കാന്‍ കഴിയും'

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്
സഞ്ജുവിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്; 'ഡല്‍ഹിക്ക് ആരെയും തോല്‍പ്പിക്കാന്‍ കഴിയും'

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന് ആരെ വേണമെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ജീവന്മരണ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് പോണ്ടിങ്.

'കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ തട്ടകത്തില്‍ തിരികെ എത്തിയിരിക്കുകയാണ്. ഇവിടെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്', പോണ്ടിങ് പറയുന്നു.

'ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തരായ രാജസ്ഥാന്‍ റോയല്‍സിനെയാണ് നേരിടേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ടതനുസരിച്ച്, 40 ഓവറില്‍ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനായാല്‍, ഞങ്ങളെ പരാജയപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ആരെയാണ് നേരിടുന്നത് എവിടെയാണ് കളിക്കുന്നത് എന്നതില്‍ കാര്യമില്ല. ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്', പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്; 'ഡല്‍ഹിക്ക് ആരെയും തോല്‍പ്പിക്കാന്‍ കഴിയും'
'സൂര്യകുമാര്‍ ടീമിലുള്ളത് ഭാഗ്യമാണ്, അവന്‍ എതിരാളികളെ തകര്‍ക്കുന്നു'; പ്രശംസിച്ച് ഹാര്‍ദ്ദിക്

ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 7.30നാണ് ഡല്‍ഹി- രാജസ്ഥാന്‍ മത്സരം. കൊല്‍ക്കത്തയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിന് ആറാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് രാജസ്ഥാനെതിരെ വിജയം അനിവാര്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com