ഒരുപാട് ചോദ്യങ്ങളുണ്ട്, എല്ലാത്തിനും മറുപടി പറയാം; തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ വിജയിക്കും?
ഒരുപാട് ചോദ്യങ്ങളുണ്ട്, എല്ലാത്തിനും മറുപടി പറയാം; തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വീണ്ടുമൊരു തോൽവി വഴങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. 11 മത്സരങ്ങൾ പിന്നിടുമ്പോൾ എട്ടിലും പരാജയം. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. പിന്നാലെ തോൽവിയിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ രം​ഗത്തെത്തി.

മുംബൈ ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ട്വന്റി 20 ക്രിക്കറ്റിൽ കൂട്ടുകെട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ വിജയിക്കും? തന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. എല്ലാത്തിനും ‌മറുപടി പറയാൻ കുറച്ച് സമയം വേണമെന്നും ഹാർദ്ദിക്ക് പാണ്ഡ്യ പ്രതികരിച്ചു.

ഒരുപാട് ചോദ്യങ്ങളുണ്ട്, എല്ലാത്തിനും മറുപടി പറയാം; തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ
ഇതാ പഴയ ഭുവി; കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഭുവനേശ്വർ കുമാർ

ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ ആദ്യ ഇന്നിം​ഗ്സിന് ശേഷം വിക്കറ്റിന് മാറ്റമുണ്ടായി. മത്സരത്തിലൂടെ ഒരിക്കൽ കൂടെ മുംബൈ ഇന്ത്യൻസ് കടന്നുപോകും. എവിടെയാണ് തിരുത്തേണ്ടതെന്ന് മനസിലാക്കും. പോരാട്ടം തുടരണമെന്നാണ് പറയാനുള്ളത്. യുദ്ധഭൂമിയിൽ‍ കീഴടങ്ങരുത്. മോശം ദിനങ്ങൾക്ക് ശേഷം നല്ല ദിവസങ്ങൾ വരുമെന്നും ഹാർദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com