ദിനേശ് കാര്‍ത്തിക് വീണ്ടും രക്ഷകൻ; ബെംഗളൂരുവിന് തുടര്‍ച്ചയായ മൂന്നാം വിജയം

വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്ത് ആര്‍സിബി മറികടന്നു
ദിനേശ് കാര്‍ത്തിക് വീണ്ടും രക്ഷകൻ; ബെംഗളൂരുവിന് തുടര്‍ച്ചയായ മൂന്നാം വിജയം

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് ആര്‍സിബി കീഴടക്കി. ടൈറ്റന്‍സ് മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി മറികടന്നത്. ആര്‍സിബിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

ചിന്നസ്വാമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെതിരെ മികച്ച ബൗളിങ് പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്. ഗുജറാത്തിനെ 19.3 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. 24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കായി സിറാജും വൈശാഖും യാഷും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിന് വേണ്ടി നായകന്‍ ഫാഫ് ഡു പ്ലെസിസ് അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 23 പന്തില്‍ 64 റണ്‍സെടുത്ത ഡു പ്ലെസിസാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 27 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് വിരാട് കോഹ്‌ലിയും നിര്‍ണായക സംഭാവന നല്‍കി.

ദിനേശ് കാര്‍ത്തിക് വീണ്ടും രക്ഷകൻ; ബെംഗളൂരുവിന് തുടര്‍ച്ചയായ മൂന്നാം വിജയം
ചിന്നസ്വാമിയില്‍ തീയായി ബെംഗളൂരു ബൗളർമാർ; ഗുജറാത്തിനെതിരെ കുഞ്ഞന്‍ വിജയലക്ഷ്യം

എന്നാല്‍ പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. വില്‍ ജാക്‌സ് (1), രജത് പട്ടിദാര്‍ (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (4), കാമറൂണ്‍ ഗ്രീന്‍ (1) എന്നിവര്‍ അതിവേഗം മടങ്ങിയതോടെ ആര്‍സിബി 11-ാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലായി.

ഏഴാം ഓവറില്‍ ക്രീസിലൊരുമിച്ച ദിനേശ് കാര്‍ത്തിക്- സ്വപ്‌നില്‍ സിങ് സഖ്യമാണ് ആര്‍സിബിയെ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. ദിനേശ് കാര്‍ത്തിക് 12 പന്തില്‍ പുറത്താകാതെ 21 റണ്‍സെടുത്തപ്പോള്‍ ഒന്‍പത് പന്തില്‍ 15 റണ്‍സെടുത്ത് സ്വപ്‌നിലും പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി ജോഷ്വ ലിറ്റില്‍ നാല് വിക്കറ്റ് വീഴത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com