ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരാണോ?; ചോദ്യവുമായി വീരേന്ദർ സെവാഗ്

'സ്കോർ പിന്തുടരുമ്പോൾ മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത്?'
ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരാണോ?; ചോദ്യവുമായി വീരേന്ദർ സെവാഗ്

മുംബൈ: ഇന്ത്യൻ‌ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് മറ്റൊരു മത്സരത്തിൽ കൂടെ പരാജയപ്പെട്ടിരിക്കുകയാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ 24 റൺസിനാണ് മുംബൈയുടെ പരാജയം. ഇതോടെ ഹാർദ്ദിക്കിന്റെയും സംഘത്തിന്റെയും പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗ്.

കൊൽക്കത്ത ആന്ദ്ര റസ്സലിനെ വൈകി ഇറക്കി. രണ്ട് പന്ത് മാത്രമാണ് റസ്സൽ നേരിട്ടത്. മുംബൈ ഇന്ത്യൻസ് ഹാർദ്ദിക്ക് പാണ്ഡ്യയെയും ടിം ഡേവിഡിനെയും വൈകി ഇറക്കി. അതുകൊണ്ട് എന്ത് ​ഗുണമുണ്ടായി. ഒരുപാട് ബോളുകൾ ബാക്കി നിർത്തി ഹാർദ്ദിക്ക് പുറത്തായി. ഒരുപക്ഷേ നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ മുംബൈയ്ക്ക് മത്സരം വിജയിക്കാൻ കഴിയുമായിരുന്നുവെന്നും സെവാ​ഗ് ചൂണ്ടിക്കാട്ടി.

ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരാണോ?; ചോദ്യവുമായി വീരേന്ദർ സെവാഗ്
'റിഷഭ് പന്തിനെ വിവാഹം ചെയ്യുമോ?' നടി ഉർവശി റൗട്ടേലയുടെ മറുപടി

സ്കോർ പിന്തുടരുമ്പോൾ മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത്? ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരായതുകൊണ്ടാണോ വൈകി ഇറങ്ങുന്നത്. ​ഗുജറാത്ത് ടൈറ്റൻസിൽ നായകനായിരുന്നപ്പോൾ ഹാർദ്ദിക്ക് സ്ഥിരമായി നാലാം നമ്പറിൽ കളിക്കുമായിരുന്നു. മുംബൈയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അനുഭവ സമ്പത്തുള്ള താരങ്ങൾ വൈകി ക്രീസിലെത്തുന്നത് അതിശയപ്പെടുത്തിയെന്നും സെവാ​ഗ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com