പരാജയത്തിന് കാരണം ഞങ്ങളുടെ തെറ്റല്ല; തുറന്നുപറഞ്ഞ് റിയാൻ പരാഗ്

'ചില തെറ്റുകൾ രാജസ്ഥാൻ ടീമിന് പറ്റിയെന്ന് കരുതുന്നു'
പരാജയത്തിന് കാരണം ഞങ്ങളുടെ തെറ്റല്ല; തുറന്നുപറഞ്ഞ് റിയാൻ പരാഗ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒറ്റ റൺസിനാണ് രാജസ്ഥാന്റെ പരാജയം. ഒരു ഘട്ടത്തിൽ യശസ്വി ജയ്സ്വാളും റിയാൻ പരാ​ഗും ക്രീസിൽ ഉണ്ടായിരുന്നപ്പോൾ രാജസ്ഥാന് മത്സരത്തിൽ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ പിന്നീട് മാറിമറിഞ്ഞു. മത്സരശേഷം പരാജയകാരണം രാജസ്ഥാൻ ബാറ്റർമാരല്ലെന്ന് വിശദീകരിക്കുകയാണ് റിയാൻ പരാ​ഗ്.

എപ്പോഴാണെങ്കിലും പരാജയം ടീമുകളെ വിഷമിപ്പിക്കും. ഒരുപാട് കാര്യങ്ങൾ വിജയത്തിനായി ചെയ്തു. തീർച്ചയായും പരാജയകാരണം പരിശോധിക്കും. എങ്കിലും പോയിന്റ് ടേബിളിൽ രാജസ്ഥാന്‍ ഒന്നാമതാണ്. ഈ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ചില തെറ്റുകൾ രാജസ്ഥാൻ ടീമിന് പറ്റിയെന്ന് കരുതുന്നു. അത് ക്രിക്കറ്റിന്റെ ഭാ​ഗമെന്നും റിയാൻ പരാ​ഗ് പറഞ്ഞു.

പരാജയത്തിന് കാരണം ഞങ്ങളുടെ തെറ്റല്ല; തുറന്നുപറഞ്ഞ് റിയാൻ പരാഗ്
ഹാർദ്ദിക്ക് പാണ്ഡ്യയും തിലക് വർമ്മയും തമ്മിൽ വാക്കേറ്റം; യാഥാർത്ഥ്യം എന്ത് ?

ഞങ്ങൾ ആരും വിക്കറ്റ് വലിച്ചെറിഞ്ഞ് കളഞ്ഞതല്ല. നടരാജനെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ജയ്സ്വാളിന് പിഴച്ചു. ഒരു സിക്സിന് ശ്രമിച്ചപ്പോഴാണ് താൻ പുറത്തായത്. രാജസ്ഥാൻ പരാജയത്തേക്കാൾ സൺറൈസേഴ്സിന്റെ വിജയമാണ് ചിന്തിക്കേണ്ടത്. അവസാന ഓവറുകളിൽ നടരാജനും കമ്മിൻസും ഭുവനേശ്വർ കുമാറും നന്നായി പന്തെറിഞ്ഞെന്നും പരാ​ഗ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com