ഹാർദ്ദിക്ക് പാണ്ഡ്യയും തിലക് വർമ്മയും തമ്മിൽ വാക്കേറ്റം; യാഥാർത്ഥ്യം എന്ത് ?

ഹിറ്റ്മാനിയ45 എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഹാർദ്ദിക്ക് പാണ്ഡ്യയും തിലക് വർമ്മയും തമ്മിൽ വാക്കേറ്റം; യാഥാർത്ഥ്യം എന്ത് ?

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ മുംബൈ ഇന്ത്യൻസ് തിരിച്ചടികൾ നേരിടുകയാണ്. ഹാർദ്ദിക്ക് പാണ്ഡ്യ നായകനായി എത്തിയതോടെ താരങ്ങൾ തമ്മിലുള്ള ബന്ധവും മോശമായതായി ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. അതിനിടെ മുംബൈ ഇന്ത്യൻസ് ഡ്രെസ്സിം​ഗ് റൂമിൽ താരങ്ങൾ തമ്മില്‍ വാക്കേറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നു.

മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയും സഹതാരം തിലക് വർമ്മയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ വന്നത്. രോഹിത് ശർമ്മയും മുംബൈ ഇന്ത്യൻസ് സഹതാരങ്ങളും ഇടപെട്ട് ഇരുവരെയും ശാന്താരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം എന്താണ്?

ഹിറ്റ്മാനിയ45 എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.. എന്നാൽ മുംബൈ ഇന്ത്യൻസ് വൃത്തങ്ങളുമായി സംസാരിച്ചതുപ്രകാരം ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ടീം പറയുന്നത്. പിന്നാലെ അടിസ്ഥാന രഹിതമായ ഈ വാർത്ത പല മാധ്യമങ്ങളും പിൻവലിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com