ധോണി 'സെൽഫിഷ്', മിച്ചലിന് സിംഗിൾ നൽകണമായിരുന്നു; ആരാധകരോഷം

ഐപിഎൽ സീസണിൽ ആദ്യമായാണ് ധോണി ഔട്ടാകുന്നത്.

dot image

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി എക്കാലത്തെയും മികച്ച ഫിനിഷറാവാം. എങ്കിലും പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ധോണി ചെയ്തത് ശരിയായില്ല. ടീം ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ഏതൊരു സിംഗിളിനും വിലയുണ്ട്. ഡാരൽ മിച്ചൽ മികച്ച ബാറ്ററാണ്. അയാൾക്ക് സിംഗിൾ നൽകാൻ ധോണി തയ്യാറാകണമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്ന ആരാധകർ പറയുന്നതാണിത്.

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ധോണിയുടെ ഷോട്ട് കവറിൽ ബൗണ്ടറിയിലേക്കെത്തി. ഡാരൽ മിച്ചൽ റണ്ണിനായി ഓടിയെങ്കിലും ധോണി തിരിച്ചയച്ചു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ടോസ് എനിക്ക് പേടി, പഞ്ചാബിനെതിരെ വിജയിക്കാനുള്ള സ്കോർ നേടിയില്ല; റുതുരാജ് ഗെയ്ക്ക്വാദ്

മത്സരത്തിൽ 11 പന്തിൽ 14 റൺസുമായി ധോണി അവസാന പന്തിൽ റൺഔട്ടായി. ഒരു ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ട്. ഐപിഎൽ സീസണിൽ ആദ്യമായാണ് ധോണി ഔട്ടാകുന്നത്.

dot image
To advertise here,contact us
dot image