സണ്‍റൈസേഴ്സിന് ടോസ്; സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്യും

സണ്‍റൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം
സണ്‍റൈസേഴ്സിന് ടോസ്; സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്യും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രാജസ്ഥാനെ ഫീല്‍ഡിങ്ങിനയച്ചു. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഇന്ന് സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങുന്നത്. ഐഡന്‍ മാർക്രത്തിന് പകരം മാർക്കോ ജാൻസനാണ് ഇന്ന് ഓറഞ്ചുപടയില്‍ സ്ഥാനം പിടിച്ചത്. അന്‍മോല്‍ പ്രീത് സിങ്ങും ഇന്നിറങ്ങും. അതേസമയം രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡില്‍ മാറ്റമില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, അൻമോൽപ്രീത് സിങ്, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, മാർക്കോ ജാൻസൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ഭുവനേശ്വർ കുമാർ, ടി നടരാജൻ.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റന്‍), റിയാൻ പരാഗ്, ധ്രുവ് ജുറേൽ, റോവ്മാൻ പവൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേശ് ഖാൻ, യുസ്‌വേന്ദ്ര ചഹൽ, സന്ദീപ് ശർമ്മ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com