'തലയ്ക്ക് ഒൻപതിൽ പിഴച്ചു'; സീസണില്‍ ആർക്കും മുന്നിൽ കീഴടങ്ങാതെ വീണ് ധോണി

11 പന്തില്‍ 14 റണ്‍സെടുത്താണ് ചെന്നൈ മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്
'തലയ്ക്ക് ഒൻപതിൽ പിഴച്ചു'; സീസണില്‍ ആർക്കും മുന്നിൽ കീഴടങ്ങാതെ വീണ് ധോണി

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ ആദ്യമായി പുറത്തായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ധോണി മടങ്ങിയത്. 11 പന്തില്‍ 14 റണ്‍സെടുത്താണ് ചെന്നൈ മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്.

18-ാം ഓവറില്‍ ക്യാപ്റ്റന്‍ റുതുരാജ് കൂടാരം കയറിയതിന് പിന്നാലെയാണ് ധോണി ക്രീസിലെത്തിയത്. രാഹുല്‍ ചഹര്‍ ഉള്‍പ്പടെയുള്ള പഞ്ചാബ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ചെന്നൈയുടെ ഇതിഹാസ താരത്തിനും തിളങ്ങാനായില്ല. അവസാന ഓവറുകളിലിറങ്ങി പടുകൂറ്റന്‍ സിക്‌സറുകള്‍ അടിക്കാറുള്ള ധോണിയുടെ ബാറ്റില്‍ നിന്ന് ഒരു സിക്‌സും ഒരു ബൗണ്ടറിയും മാത്രമാണ് പിറന്നത്. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ധോണിയെ ഹര്‍ഷല്‍ പട്ടേല്‍ റണ്ണൗട്ടാക്കുകയായിരുന്നു.

സീസണില്‍ ഇതുവരെ ഒരു ബൗളർക്കും ധോണിയെ വീഴ്ത്താനായിട്ടില്ല. ബാറ്റുവീശിയ എട്ട് മത്സരങ്ങളിലും ധോണി നോട്ടൗട്ടായിരുന്നു. 37* (16), 1* (2), 1*(3), 20*(4), 28*(9), 4*(1), 5*(2) എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങളില്‍ ധോണിയുടെ പ്രകടനം. ഒൻപതാം മത്സരത്തിലും ബൗളർമാർക്ക് മുന്നിലായിരുന്നില്ല ധോണിയുടെ കീഴടങ്ങൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com