ഒരിക്കൽ കാണാനാവും, ബുംറ-മായങ്ക് ബൗളിംഗ്; തരം​ഗമായി വീഡിയോ

മത്സരത്തിൽ ലഖ്നൗ നാല് വിക്കറ്റിന് വിജയിച്ചു.
ഒരിക്കൽ കാണാനാവും, ബുംറ-മായങ്ക് ബൗളിംഗ്; തരം​ഗമായി വീഡിയോ

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ലഖ്നൗ ബൗളിം​ഗ് നിരയിൽ മടങ്ങിയെത്തിയിരിക്കുകയാണ് മായങ്ക് യാദവ്. 3.1 ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത താരം മുഹമ്മദ് നബിയുടെ വിക്കറ്റ് വീഴ്ത്തി. നാലാം ഓവറിൽ ഒരു പന്ത് മാത്രം എറിഞ്ഞ ശേഷം താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. എങ്കിലും മത്സര ശേഷം ജസ്പ്രീത് ബുംറയും മായങ്ക് യാദവുമൊത്തുള്ള സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

മുംബൈ താരവും ഇന്ത്യൻ പേസറുമായ ജസ്പ്രീത് ബുംറ യുവപേസർ മായങ്ക് യാദവിന് ഉപദേശങ്ങൾ നൽകുകയാണ്. ഒരിക്കൽ ഇന്ത്യയ്ക്ക് വേണ്ടി ബുംറയും മായങ്കും ബൗളിം​ഗ് ഓപ്പൺ ചെയ്യുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ബുംറ-മായങ്ക് സഖ്യം ഇന്ത്യയ്ക്കായി ബൗളിം​ഗ് ഓപ്പൺ ചെയ്യുന്നത് കാണാൻ ആ​ഗ്രഹിക്കുന്നുവെന്ന് ആരാധകരിൽ ഒരാൾ പറഞ്ഞു.

ഒരിക്കൽ കാണാനാവും, ബുംറ-മായങ്ക് ബൗളിംഗ്; തരം​ഗമായി വീഡിയോ
യുവേഫ ചാമ്പ്യൻസ് ലീഗ്; വിനീഷ്യസ് കരുത്തിൽ സമനില പിടിച്ച് റയൽ

മത്സരത്തിൽ ലഖ്നൗ നാല് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com