'ഹാർദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല'; വിമർശനവുമായി മുംബൈ മുൻ താരങ്ങൾ

ഇതിഹാസ താരങ്ങൾ ഉൾപ്പടെ മുംബൈ ഡ്രെസ്സിം​ഗ് റൂമിലുണ്ട്
'ഹാർദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല'; വിമർശനവുമായി മുംബൈ മുൻ താരങ്ങൾ

മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരിക്കുന്നത്. തിരിച്ചുവരവിനുള്ള സൂചന പോലും ടീം തരുന്നുമില്ല. അതിനിടെ താരങ്ങൾക്കിടയിലെ പടലപിണക്കവും തുടരുകയാണ്. ഹാർദ്ദിക്ക് പാണ്ഡ്യ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് മുംബൈ ഇന്ത്യൻസിൽ പ്രശ്നങ്ങൾ തുടങ്ങിയത്. അതിനിടെ ഹാർദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നതിൽ വിമർശനം ഉന്നയിച്ചിരിക്കുകായാണ് മുംബൈ ഇന്ത്യൻസിന്റെ മുൻ താരങ്ങൾ.

ഒറ്റയ്ക്ക് നടക്കുന്ന ഹാർദ്ദിക്ക് പാണ്ഡ്യയുടെ ദൃശ്യങ്ങൾ അലോസരപ്പെടുത്തുന്നതായി മുൻ സ്പിന്നർ ഹർഭജൻ സിം​ഗ് പറഞ്ഞു. ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയത് മുംബൈ ടീമാണ്. താരങ്ങൾ അവരുടെ നായകനായി ഹാർദ്ദിക്കിനെ തിരഞ്ഞെടുത്തതാണ്. ഈ സാഹചര്യം മുന്നോട്ട് പോകാൻ അനുവദിക്കരുതെന്നും ഹർഭജൻ പ്രതികരിച്ചു.

'ഹാർദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല'; വിമർശനവുമായി മുംബൈ മുൻ താരങ്ങൾ
ലഖ്നൗ ഒളുപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

ഹാർദ്ദിക്കിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അമ്പാട്ടി റായിഡുവിന്റെ വിമർശനം. ഇതിഹാസ താരങ്ങൾ ഉൾപ്പടെ മുംബൈ ഡ്രെസ്സിം​ഗ് റൂമിലുണ്ട്. അറിഞ്ഞാണോ അറിയാതെയാണോ ഹാർദ്ദിക്കിനെ സമ്മർദ്ദത്തിലാക്കുന്നതെന്ന് തനിക്ക് അറിയില്ല. ഒരു നായകനെന്ന നിലയിൽ ഒരു താരത്തിന് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യമല്ല ഇതെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com