ഹാര്‍ദ്ദിക്കിനെ കൂവി തോല്‍പ്പിക്കാന്‍ ഹിറ്റ്മാന്‍ ആര്‍മി; കളിച്ച് ജയിക്കാന്‍ സഞ്ജുവും സംഘവും

എതിരാളികളായ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുംബൈ ക്യാപ്റ്റന് മറ്റൊന്ന് കൂടെ നേരിടേണ്ടതുണ്ട്
ഹാര്‍ദ്ദിക്കിനെ കൂവി തോല്‍പ്പിക്കാന്‍ ഹിറ്റ്മാന്‍ ആര്‍മി; കളിച്ച് ജയിക്കാന്‍ സഞ്ജുവും സംഘവും

മുംബൈ: അതിനാടകീയതകള്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുകയാണ്. സീസണില്‍ ഇതുവരെ വിജയമില്ലെന്ന പഴികേട്ട് വരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും വാങ്കഡെയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ എതിരാളികളായ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുംബൈ ക്യാപ്റ്റന് മറ്റൊന്ന് കൂടെ നേരിടേണ്ടതുണ്ട്, സ്വന്തം ടീമിന്റെ തന്നെ ആരാധകരെ.

ഹാര്‍ദ്ദിക്കിനെ കൂവി തോല്‍പ്പിക്കാന്‍ ഹിറ്റ്മാന്‍ ആര്‍മി; കളിച്ച് ജയിക്കാന്‍ സഞ്ജുവും സംഘവും
'സച്ചിന്‍ വരെ ഗാംഗുലിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്'; പാണ്ഡ്യയോടുള്ള ആരാധകരോഷം മോശമാണെന്ന് അശ്വിന്‍

രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതല്‍ തുടങ്ങിയതാണ് മുംബൈ ആരാധകരുടെ പ്രതിഷേധം. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലും രോഹിത് ആരാധകര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം പതിയെ ഗ്യാലറിയിലേക്കും പടര്‍ന്നു. ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എതിരെയുള്ള എവേ മത്സരങ്ങളില്‍ പോലും ആരാധകര്‍ കൂവലോടെയാണ് പുതിയ നായകനെ വരവേറ്റത്.

എതിരാളികളുടെ തട്ടകത്തില്‍ പോലും ഹാര്‍ദ്ദിക്കിന് ഇത്തരത്തിലുള്ള വരവേല്‍പ്പാണ് ലഭിച്ചതെങ്കില്‍ വാങ്കഡെയിലെ സ്ഥിതി അതിനേക്കാള്‍ രൂക്ഷമാകുമെന്നുറപ്പാണ്. ആദ്യ രണ്ട് മത്സരങ്ങളിലെയും പരാജയത്തിന്റെ പഴിയും ഉത്തരവാദിത്തവും സ്വാഭാവികമായും ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് മേലെയാണ് ആരോപിക്കപ്പെടുന്നത്. അതെങ്കിലും മായ്ക്കാന്‍ ഹോം ഗ്രൗണ്ടില്‍ ഹാര്‍ദ്ദിക്കിന് തിരിച്ചുവന്നേ പറ്റൂ. വാങ്കഡെയില്‍ നിറഞ്ഞുകവിയുന്ന രോഹിത് ആരാധകരുടെ പ്രതിഷേധവും അതിജീവിച്ച് വിജയം സ്വന്തമാക്കിയില്ലെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

ഹാര്‍ദ്ദിക്കിനെ കൂവി തോല്‍പ്പിക്കാന്‍ ഹിറ്റ്മാന്‍ ആര്‍മി; കളിച്ച് ജയിക്കാന്‍ സഞ്ജുവും സംഘവും
'ഇങ്ങനെയൊരു സിക്‌സ് അടിക്കാന്‍ ഒന്നര വര്‍ഷം കാത്തിരുന്നു'; വികാരാധീനനായി റിഷഭ് പന്ത്

അതേസമയം മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെതിരെയുള്ള രണ്ട് ഹോം മത്സരങ്ങളും രാജസ്ഥാന്‍ വിജയിച്ചു. സീസണില്‍ പിങ്ക് പടയുടെ ആദ്യ എവേ മത്സരമാണിത്. മുംബൈയ്ക്കെതിരെ വിജയം സ്വന്തമാക്കിയാല്‍ സഞ്ജുവിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com