നോവായി സുഹാന്‍; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

നോവായി സുഹാന്‍; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
dot image

പാലക്കാട്: ചിറ്റൂരില്‍ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റര്‍ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാല്‍ സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

Content Highlights: Suhan s body who missed from Palakkad Chittoor found at pond

dot image
To advertise here,contact us
dot image