ഡൽഹിയോട് തോറ്റതിന് കാരണം രച്ചിന്റെ മോശം പ്രകടനം; റുതുരാജ് ​ഗെയ്ക്ക്‌വാദ്‌

ചെന്നൈ വിജയത്തിന് ആവശ്യമായ ബി​ഗ് ഓവറുകൾ ഉണ്ടായില്ല.
ഡൽഹിയോട് തോറ്റതിന് കാരണം രച്ചിന്റെ മോശം പ്രകടനം; റുതുരാജ് ​ഗെയ്ക്ക്‌വാദ്‌

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആദ്യ തോൽവി വഴങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിനായിരുന്നു ചെന്നൈയുടെ പരാജയം. പിന്നാലെ തോൽവിയുടെ കാരണം വ്യക്തമാക്കു​കയാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്‌. പവർപ്ലേയിൽ രച്ചിൻ രവീന്ദ്രയുടെ പ്രകടനം നിർണായകമാണെന്ന് ചെന്നൈ നായകൻ‌ പറഞ്ഞു.

ബൗളർമാരുടെ പ്രകടനത്തിൽ‌ താൻ സന്തോഷവാനാണ്. മികച്ച തുടക്കം ലഭിച്ചിട്ടും ഡൽഹിക്ക് അഞ്ചിന് 191 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളു. ആദ്യ ഇന്നിം​ഗ്സിൽ പിച്ച് ബാറ്റർമാർക്ക് അനുകൂലമായിരുന്നു. രണ്ടാം ഇന്നിം​ഗ്സിൽ ബൗൺസുകൾ വർദ്ധിച്ചു. ഒരു പരിധിവരെ വിജയിക്കാൻ കഴിയാവുന്ന മത്സരമായിരുന്നു. എന്നാൽ പവർ‌പ്ലേയിലെ മോശം പ്രകടനം തിരിച്ചടിയായെന്ന് ഗെയ്ക്ക്‌വാദ്‌ വ്യക്തമാക്കി.

ഡൽഹിയോട് തോറ്റതിന് കാരണം രച്ചിന്റെ മോശം പ്രകടനം; റുതുരാജ് ​ഗെയ്ക്ക്‌വാദ്‌
അടുത്ത വർഷത്തെ മെഗാലേലം; ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ

മത്സരത്തിൽ ഡൽഹിക്കെതിരെ ചെയ്സിം​ഗിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായത്. പവർപ്ലേയിൽ ആറ് ഓവറിൽ രണ്ടിന് 32 എന്നായിരുന്നു ചെന്നൈ സ്കോർ. അവസാന നാല് ഓവറിൽ ചെന്നൈയ്ക്ക് വിജയിക്കാൻ 72 റൺ‌സ് വേണമായിരുന്നു. 51 റൺസ് നേടാൻ ചെന്നൈക്ക് കഴിഞ്ഞെങ്കിലും വിജയത്തിന് ആവശ്യമായ ബി​ഗ് ഓവറുകൾ ഉണ്ടായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com