ക്യാപ്റ്റനായി പൂരന് അരങ്ങേറ്റം; ലഖ്നൗവിന് ടോസ്, പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ലഖ്നൗവിലെ ഏകന സ്പോര്ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം

dot image

ലഖ്നൗ: പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില് ലഖ്നൗ സൂപ്പര് ജയന്റ്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. കെ എല് രാഹുലിന് പകരം നിക്കോളാസ് പൂരനാണ് ഇന്ന് സൂപ്പര് ജയന്റ്സ് ഇറങ്ങുന്നത്. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റന് പഞ്ചാബിനെ ഫീല്ഡിങ്ങിനയച്ചു. ലഖ്നൗവിലെ ഏകന സ്പോര്ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

ഐപിഎല്ലില് ആദ്യമായാണ് പൂരന് ക്യാപ്റ്റനായി എത്തുന്നത്. പരിക്ക് കാരണം ക്യാപ്റ്റന്സി കൈമാറിയ കെ എല് രാഹുല് ഇംപാക്ട് പ്ലേയറായി ഇറങ്ങും. അതേസമയം അവസാനമത്സരം കളിച്ച ടീമില് നിന്ന് പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

'സച്ചിന് വരെ ഗാംഗുലിക്ക് കീഴില് കളിച്ചിട്ടുണ്ട്'; പാണ്ഡ്യയോടുള്ള ആരാധകരോഷം മോശമാണെന്ന് അശ്വിന്

ലഖ്നൗ സൂപ്പര് ജയന്റ്സ്: ക്വിന്റണ് ഡി കോക്ക് (വിക്കറ്റ് കീപ്പര്), കെ എല് രാഹുല്, ദേവദത്ത് പടിക്കല്, ആയുഷ് ബഡോണി, നിക്കോളാസ് പൂരന് (ക്യാപ്റ്റന്), മാര്ക്കസ് സ്റ്റോയിനിസ്, ക്രുണാല് പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന് ഖാന്, മായങ്ക് യാദവ്, മണിമാരന് സിദ്ധാര്ത്ഥ്.

പഞ്ചാബ് കിംഗ്സ്: ശിഖര് ധവാന് (ക്യാപ്റ്റന്), ജോണി ബെയര്സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്, സാം കറന്, ജിതേഷ് ശര്മ (വിക്കറ്റ് കീപ്പര്), ശശാങ്ക് സിംഗ്, ഹര്പ്രീത് ബ്രാര്, ഹര്ഷല് പട്ടേല്, കാഗിസോ റബാഡ, രാഹുല് ചാഹര്, അര്ഷ്ദീപ് സിംഗ്.

dot image
To advertise here,contact us
dot image