'ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ'; സ്വന്തം ടീമിലെ താരങ്ങളെ മറന്ന് ശ്രേയസ്, ട്രോളി സോഷ്യല്‍ മീഡിയ

ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു
'ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ'; സ്വന്തം ടീമിലെ താരങ്ങളെ മറന്ന് ശ്രേയസ്, ട്രോളി സോഷ്യല്‍ മീഡിയ

ബെംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ആര്‍സിബിയുടെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയതിന് ശേഷം പ്ലേയിങ് ഇലവനെ പരിചയപ്പെടുത്തുന്നതിനിടെ ശ്രേയസ് അയ്യര്‍ക്ക് ഉണ്ടായ കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ബൗളിങ് തിരഞ്ഞെടുത്തതിന് ശേഷം ടീമിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലിസ്റ്റ് നോക്കിയാണ് ശ്രേയസ് പേരുകള്‍ വായിച്ചത്. രണ്ട് ലിസ്റ്റുകളാണ് ക്യാപ്റ്റന്റെ കൈയിലുണ്ടായിരുന്നത്. 'അനുകൂല്‍ റോയ് ടീമിലെത്തിയിട്ടുണ്ട്. പക്ഷേ ഞാന്‍ ശരിക്കും കണ്‍ഫ്യൂഷനിലാണ്. അവര്‍ എനിക്ക് രണ്ട് ടീമിന്റെ ലിസ്റ്റ് തന്നിട്ടുണ്ട്', ശ്രേയസ് പറഞ്ഞു. ഇതിന് പിന്നാലെ കൊല്‍ക്കത്ത നായകനെക്കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, രജത് പട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com