മഞ്ഞുരുകിയോ?; മൈതാനത്ത് കോഹ്ലിയെ കെട്ടിപ്പിടിച്ച് ഗംഭീര്, വീഡിയോ

ഐപിഎല്ലിലെ ചിരവൈരികളാണ് കോഹ്ലിയും ഗംഭീറും

dot image

ബെംഗളൂരു: ബെംഗളൂരു- കൊല്ക്കത്ത മത്സരത്തിനിടെ വിരാട് കോഹ്ലിയെ കെട്ടിപ്പിടിച്ച് ഗൗതം ഗംഭീര്. ആര്സിബിയുടെ ഇന്നിങ്സിന് ശേഷമാണ് ചിരവൈരികളായ ഇരുവരും ശത്രുത മറന്ന് കെട്ടിപ്പിടിച്ചത്. സ്റ്റാര് സ്പോര്ട്സ് പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര് ഏറ്റെടുത്തത്.

ആര്സിബി താരം വിരാട് കോഹ്ലിയും കെകെആറിന്റെ മെന്റര് ഗൗതം ഗംഭീറും തമ്മിലുള്ള ശത്രുതയായിരുന്നു ബെംഗളൂരു- കൊല്ക്കത്ത മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലിലെ ചിരവൈരികളായ ഇരുവരും നേര്ക്കുനേര് എത്തുമ്പോള് കളിക്കളത്തിന് പുറമേ ഡഗ്ഗൗട്ടിലും തീപടരുമെന്നായിരുന്നു ആരാധകര് കാത്തിരുന്നത്. എന്നാല് പ്രതീക്ഷകളെയെല്ലാം തെറ്റിച്ചാണ് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചത്.

ലഖ്നൗ സൂപ്പര് ജയന്റ്സ് ആര്സിബി മത്സരത്തിനിടെ ലഖ്നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോഹ്ലിയും നേര്ക്കുനേര് കൊമ്പുകോര്ത്തത് ആരാധകര് ഇനിയും മറന്നിട്ടുണ്ടാവില്ല. വാക്കേറ്റമായതോടെ സഹതാരങ്ങള് ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അന്ന് തര്ക്കങ്ങള്ക്ക് തുടക്കമിട്ട ലഖ്നൗ താരം നവീന് ഉള് ഹഖിനെ കോലി ആരാധകര് വെറുതെ വിട്ടതുമില്ല. ഈ സീസണില് ഗൗതം ഗംഭീര് ലഖ്നൗ വിട്ട് കൊല്ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില് കിരീട പ്രതീക്ഷയുമായാണ് കൊല്ക്കത്ത കളിക്കുന്നത്.

dot image
To advertise here,contact us
dot image