'ശക്തരായ പോരാളികളാണ് കഠിനമായ പരീക്ഷണങ്ങളെ നേരിടുക'; മുംബൈയുടെ പരാജയത്തില് ഹാര്ദ്ദിക്

സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് 31 റണ്സിനാണ് മുംബൈ പരാജയം വഴങ്ങിയത്

dot image

ഹൈദരാബാദ്: സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല് മത്സരത്തില് മുംബൈ ഇന്ത്യന്സ് പരാജയം വഴങ്ങിയിരുന്നു. ഐപിഎല്ലിലെ റെക്കോര്ഡ് വിജയലക്ഷ്യമായ 277 റണ്സിലേക്ക് ബാറ്റുവീശിയ മുംബൈ നന്നായി പൊരുതിയെങ്കിലും 31 റണ്സകലെ പരാജയം വഴങ്ങുകയായിരുന്നു. ഇപ്പോള് മത്സരത്തിലെ പരാജയത്തില് പ്രതികരിച്ചും ടീമിന് ഊര്ജ്ജം പകര്ന്നും രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ.

'ശക്തരായ പോരാളികളാണ് കഠിനമായ പരീക്ഷണങ്ങളെ നേരിടുക. നമ്മളാണ് മത്സരത്തിലെ ഏറ്റവും ശക്തമായ ടീം. ഒരു ബാറ്റിങ് ഗ്രൂപ്പായോ അല്ലെങ്കില് മുഴുവനായോ മുംബൈ ഇന്ത്യന്സ് എന്ന ടീമെന്ന നിലയില് നമ്മള് എത്തിയ സ്ഥാനത്തിന് അടുത്തെങ്കിലും ആര്ക്കെങ്കിലും വരാന് കഴിയുമെങ്കില് അത് നമുക്ക് മാത്രമാണ്', മത്സരത്തിന് ഡ്രെസിങ് റൂമിലെത്തി താരങ്ങളോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യ. മുംബൈ ഇന്ത്യന്സ് തന്നെ വീഡിയോ ഷെയര് ചെയ്തിട്ടുണ്ട്.

'നമ്മുടെ ബൗളര്മാരില് എനിക്ക് അഭിമാനമുണ്ട്. സാഹചര്യം കഠിനമായിരുന്നെങ്കിലും ആരും അവരുടെ ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടിയില്ല. എല്ലാവരും ബൗള് ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നു. അതൊരു നല്ല കാര്യമാണ്. നല്ലതോ മോശമോ എന്ത് സംഭവിച്ചാലും ഒരുമിച്ച് കൈകാര്യം ചെയ്യുമെന്നും പരസ്പരം സഹായിക്കുമെന്നും ഉറപ്പിക്കാം. നമ്മള് ഒരുമിച്ചായിരിക്കും', പാണ്ഡ്യ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image