ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

അത് ഹാർദ്ദിക്കിന്റെ മാത്രം തീരുമാനം എന്ന് പറയാൻ കഴിയില്ല.
ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

മുംബൈ: ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷം ഏറെ വിമർശിക്കപ്പെട്ട തീരുമാനമായിരുന്നു മുംബൈയ്ക്കായി ആദ്യ ഓവർ എറിയാൻ ഹാർദ്ദിക്ക് പാണ്ഡ്യ എത്തിയത്. പരിചയ സമ്പന്നനായ ജസ്പ്രീത് ബുംറയെ മാറ്റി നിർത്തിയാണ് ഹാർദ്ദിക്ക് ആദ്യ ഓവർ എറിയാനെത്തിയത്. എന്നാൽ തീരുമാനം ചർച്ചയായതോടെ മുംബൈ ബാറ്റിം​ഗ് പരിശീലകൻ കീറോൺ പൊള്ളാർഡ് വിശദീകരണവുമായി രംഗത്തെത്തി.

ഹാർദ്ദിക്ക് ആദ്യ ഓവർ എറിയാനെത്തിയത് കൂട്ടായ തീരുമാനമാണ്. ടീം എന്ത് ചെയ്യണമെന്ന് ഒരു പദ്ധതി ഉണ്ടായിരുന്നു. ​ഗുജറാത്ത് ടൈറ്റൻസിനായി കഴിഞ്ഞ രണ്ട് വർഷം ഹാർദ്ദിക്ക് ന്യൂബോൾ എടുത്തിരുന്നു. വിക്കറ്റിന്റെ രണ്ട് സൈഡിലേക്കും ഹാർദ്ദിക്കിന് സ്വിം​ഗ് ചെയ്യിക്കാൻ കഴിഞ്ഞു. അത് മുംബൈയിൽ തുടരുന്നതിൽ എന്താണ് തെറ്റെന്നും പൊള്ളാർഡ് ചോദിച്ചു.

ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്
ക്യാപ്റ്റൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം; ഹാർദ്ദിക്കിനെതിരെ ​മുഹമ്മദ് ഷമിയുടെ ബൗൺസർ

ന്യൂബോളിൽ ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിച്ചത്. അത് ഹാർദ്ദിക്കിന്റെ മാത്രം തീരുമാനം എന്ന് പറയാൻ കഴിയില്ല. ബാറ്റിം​ഗിൽ ഹാർദ്ദിക്ക് ഏഴാമനായാണ് ഇറങ്ങിയത്. രണ്ട് പവർ ഹിറ്റേഴ്സ് അവസാന നമ്പറുകളിൽ വേണമായിരുന്നു. അതുകൊണ്ടാണ് ഹാർദ്ദിക്ക് ഏഴാമത് ഇറങ്ങിയതെന്നും പൊള്ളാർഡ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com