
ജയ്പൂര്: ലഖ്നൗ സൂപ്പര് ജയന്റ്സിന് മുന്നില് 194 റണ്സ് വിജയലക്ഷ്യമുയര്ത്തി രാജസ്ഥാന് റോയല്സ്. ആദ്യം ബാറ്റുചെയ്ത റോയല്സ് നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തിലാണ് 193 റണ്സ് നേടിയത്. അര്ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് റോയല്സിന് കരുത്തായത്.
Your Sunday blockbuster ft. Sanju Chetta and Riyan ParAAG! 🔥🍿 pic.twitter.com/cmZQ6OJcU9
— Rajasthan Royals (@rajasthanroyals) March 24, 2024
52 പന്തില് നിന്ന് പുറത്താകാതെ 82 റണ്സാണ് സഞ്ജു അടിച്ചുകൂട്ടിയത്. സ്ഥിരം ബാറ്റിങ് ഓഡറായ വണ്ഡൗണിലിറങ്ങിയാണ് സഞ്ജു തകര്പ്പന് ഇന്നിംഗ്സ് പടുത്തുയര്ത്തിയത്. സൂപ്പര് ജയന്റ്സിന് വേണ്ടി നവീന് ഉള് ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ജയ്പൂരില് ടോസ് നേടിയ രാജസ്ഥാന് റോയല്സ് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ജോസ് ബട്ട്ലര് (11) പുറത്തായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. നവീന് ഉള് ഹഖ് എറിഞ്ഞ പന്തില് ബട്ട്ലറെ വിക്കറ്റ് കീപ്പറും സൂപ്പര് ജയന്റ്സ് നായകനുമായ കെ എല് രാഹുല് പിടികൂടുകയായിരുന്നു. സ്കോര് ബോര്ഡില് 13 റണ്സ് ഉള്ളപ്പോളായിരുന്നു റോയല്സിന്റെ ആദ്യ വിക്കറ്റ് വീണത്.
Mass innings 🔥 pic.twitter.com/JQCWScPN24
— Rajasthan Royals (@rajasthanroyals) March 24, 2024
നായകനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്ക്കാന് ശ്രമിക്കുന്നതിനിടെ ഓപ്പണര് യശസ്വി ജയ്സ്വാളിനും കൂടാരം കയറേണ്ടിവന്നു. 12 പന്തില് 24 റണ്സെടുത്ത ജയ്സ്വാളിനെ മൊഹ്സിന് ഖാന് പുറത്താക്കി. ക്രുണാല് പാണ്ഡ്യയായിരുന്നു ക്യാച്ചെടുത്തത്. പകരമെത്തിയ റിയാന് പരാഗിനെ കാഴ്ചക്കാരനാക്കിയാണ് സഞ്ജു അര്ദ്ധ സെഞ്ച്വറി തികച്ചത്. 33 പന്തിലാണ് താരം 50 റണ്സ് പൂര്ത്തിയാക്കിയത്.
സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന് നായകന് റോയല് ഫിഫ്റ്റിടീം സ്കോര് 140 കടന്നതിന് പിന്നാലെ റിയാന് പരാഗിനെ നവീന് ഉള് ഹഖ് സ്വന്തം പന്തില് പിടികൂടി. 29 പന്തില് ഒരു ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 43 റണ്സാണ് പരാഗിന്റെ സമ്പാദ്യം. പകരമിറങ്ങിയ ഷിംറോണ് ഹെറ്റ്മെയറിന് (5) തിളങ്ങാനായില്ല. താരത്തെ രവി ബിഷ്ണോയി കെ എല് രാഹുലിന്റെ കൈകളിലെത്തിച്ചു. ആറാമനായി ക്രീസിലെത്തിയ ധ്രുവ് ജുറേല് 12 പന്തില് നിന്ന് 20 റണ്സെടുത്ത് പുറത്താകാതെ നിന്നു.