ഈ സീസണിൽ മുഴുവൻ മത്സരങ്ങളും ധോണി കളിക്കില്ല; പ്രവചനവുമായി ക്രിസ് ഗെയ്ൽ

സൂപ്പർ താരത്തിന്റെ കായികക്ഷമതയിൽ ആശങ്കപ്പെടേണ്ട

ഈ സീസണിൽ മുഴുവൻ മത്സരങ്ങളും ധോണി കളിക്കില്ല; പ്രവചനവുമായി ക്രിസ് ഗെയ്ൽ
dot image

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ഈ സീസൺ ഐപിഎല്ലിൽ മുഴവൻ മത്സരങ്ങളും കളിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ൽ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനം കൈമാറ്റം ചെയ്തതിന് പിന്നാലെയാണ് ഗെയിലിന്റെ പ്രവചനം. സീസണിൽ ധോണിക്ക് ഇടവേള വേണ്ടി വരുമെന്നാണ് വിൻഡീസ് മുൻ താരം വ്യക്തമാക്കുന്നത്.

എം എസ് ധോണി ഈ സീസൺ വിജയകരമായി പൂർത്തിയാക്കും. സൂപ്പർ താരത്തിന്റെ കായികക്ഷമതയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്കിലും റുതുരാജിനെ നായകനാക്കിയതിന് പിന്നിൽ ധോണിക്ക് ആവശ്യമായ വിശ്രമം നൽകുകയാണ് ലക്ഷ്യമെന്നും ക്രിസ് ഗെയ്ൽ പ്രതികരിച്ചു.

നാഗനൃത്തമില്ലാത്ത ബംഗ്ലാദേശി; വിക്കറ്റ് വേട്ടക്കാരൻ മുസ്തഫിസൂർ റഹ്മാൻരച്ചിൻ രവീന്ദ്രയ്ക്ക് നേരെ കോഹ്ലിയുടെ രോഷപ്രകടനം; പ്രതിഷേധിച്ച് ആരാധകർ

ഈ സീസണിന് ശേഷം ധോണി ഐപിഎൽ മതിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സോ ധോണിയോ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത സീസണിൽ ധോണി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

dot image
To advertise here,contact us
dot image