രോഹിത് എവിടെ? വീണ്ടും രോഹിത് ശര്മ്മയെ ഒഴിവാക്കി മുംബൈ ഇന്ത്യന്സിന്റെ വീഡിയോ

ആരാധകരെ തണുപ്പിക്കാനായി രോഹിത് ക്യാമ്പിലെത്തിയപ്പോള് മുംബൈ മികച്ച വീഡിയോ ഒരുക്കിയിരുന്നു

രോഹിത് എവിടെ? വീണ്ടും രോഹിത് ശര്മ്മയെ ഒഴിവാക്കി മുംബൈ ഇന്ത്യന്സിന്റെ വീഡിയോ
dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ 17-ാം പതിപ്പിന് രണ്ട് ദിവസങ്ങള് മാത്രമാണ് ബാക്കിയുള്ളത്. 2020ന് ശേഷം വീണ്ടും കപ്പുയര്ത്തുകയാണ് മുംബൈ ഇന്ത്യന്സിന്റെ ലക്ഷ്യം. എന്നാല് സീസണ് ആരംഭിക്കും മുമ്പെ മുംബൈ ക്യാമ്പില് അസ്വസ്ഥതകള് പുകയുകയാണ്.

രോഹിത് ശര്മ്മയെ മാറ്റി ഹാര്ദ്ദിക്ക് പാണ്ഡ്യയെ നായകനാക്കിയതില് ആരാധക രോക്ഷം ശക്തമായിരുന്നു. എന്നാല് ആരാധകരെ തണുപ്പിക്കാനായി രോഹിത് ശര്മ്മ ക്യാമ്പിലെത്തിയപ്പോള് മുംബൈ മികച്ച വീഡിയോ ഒരുക്കിയിരുന്നു. എങ്കിലും ക്യാമ്പില് അസ്വസ്ഥതകള് ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം മുംബൈ വീണ്ടുമൊരു വീഡിയോ സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്തു. താരങ്ങള്ക്കൊപ്പം മുംബൈ ടീം അധികൃതരും വീഡിയോയിലുണ്ട്. എന്നാല് രോഹിത് ശര്മ്മയെ മുംബൈ ഇന്ത്യന്സ് ഒഴിവാക്കി. ഇതോടെ ആരാധകര് വീണ്ടും രോഹിത് ശര്മ്മ എവിടെയെന്ന ചോദ്യം ഉയര്ത്തി.

'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺ

ഹാര്ദിക്ക് പാണ്ഡ്യ, ഇഷാന് കിഷന്, കീറോണ് പൊള്ളാര്ഡ്, ലസീത് മലിംഗ എന്നിവര് വീഡിയോയില് പ്രത്യക്ഷപ്പെട്ടു. വീഡിയോയില് ഇല്ലാത്ത ജസ്പ്രീത് ബുംറ ടീം ക്യാമ്പിലേക്ക് ഇനിയും എത്തിയിട്ടില്ല. എന്തായാലും താരങ്ങള്ക്കിടയിലെ അസ്വസ്ഥതകള് ഗ്രൗണ്ടില് പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us