സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൃത്ത്; കാമുകനാണോയെന്ന് ആരാധകര്‍, വൈറല്‍

ഇതിനുമുമ്പും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൃത്ത്; കാമുകനാണോയെന്ന് ആരാധകര്‍, വൈറല്‍

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിലെ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിജയകിരീടം പിടിച്ചുനില്‍ക്കുന്ന സ്മൃതിയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ആണ്‍സുഹൃത്ത് പലാഷ് മുഛലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ഈ സാല കപ്പ് നംദു' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പലാഷ് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.

വനിതാ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. അതുകൊണ്ട് തന്നെ താരത്തിന്റെ കൂടെ നില്‍ക്കുന്ന യുവാവ് ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ഇതിനുമുമ്പും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുഛലുമായി സ്മൃതി മന്ദാന പ്രണയത്തിലാണെന്ന് നേരത്തെയും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൃത്ത്; കാമുകനാണോയെന്ന് ആരാധകര്‍, വൈറല്‍
'ഈ സാല കപ്പ് നംദെ എന്നല്ല, ഇനി ഈ സാല കപ്പ് നംദു'; വിജയ നിമിഷത്തില്‍ സ്മൃതി മന്ദാന പറഞ്ഞത്

ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. ഭൂത്‌നാഥ് റിട്ടേണ്‍സ്, ദിഷ്‌കിയോണ്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് 28കാരനായ പലാഷ് മുഛലാണ്. നേരത്തെ സ്മൃതി മന്ദാനയുടെ 27-ാം ജന്മദിനം ആഘോഷിക്കാനായി പലാഷ് ബംഗ്ലാദേശിലെത്തിയത് വാര്‍ത്തയായിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു സ്മൃതി. പലാഷിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com