കോഹ്‌ലിക്ക് പോലും സാധ്യമായില്ല; ക്യാപ്റ്റന്‍ രോഹിത് തിരുത്തിയത് 112 വര്‍ഷത്തെ ചരിത്രം

ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1നാണ് ഇന്ത്യ പിടിച്ചെടുത്തത്
കോഹ്‌ലിക്ക് പോലും സാധ്യമായില്ല; ക്യാപ്റ്റന്‍ രോഹിത് തിരുത്തിയത് 112 വര്‍ഷത്തെ ചരിത്രം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അഞ്ചാം മത്സരത്തിലും വിജയം ആവര്‍ത്തിച്ചതോടെ പരമ്പര 4-1നാണ് ഇന്ത്യ പിടിച്ചെടുത്തത്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഒരു ഇന്നിങ്സിനും 64 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്റെ പരാജയം വഴങ്ങിയ രോഹിത്തും സംഘവും പിന്നീടുള്ള നാല് മത്സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് പരമ്പര പിടിച്ചെടുത്തത്. ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം രോഹിത് ശര്‍മ്മയ്ക്ക് വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി പരമ്പര സ്വന്തമാക്കിയതോടെ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കാന്‍ രോഹിത്തിനായി.

ആവേശകരമായ തിരിച്ചുവരവ് നടത്തി പരമ്പര പിടിച്ചെടുത്തതോടെ അപൂര്‍വ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ തേടിയെത്തിയത്. 112 വര്‍ഷത്തിന് ശേഷം ആദ്യ മത്സരം പരാജയം വഴങ്ങിയതിന് ശേഷം ടെസ്റ്റ് പരമ്പര പിടിച്ചെടുത്ത ആദ്യ നായകനായി മാറിയിരിക്കുകയാണ് രോഹിത്. മറ്റു ബഹുമതികളും സ്വന്തം പേരിലെഴുതിച്ചേര്‍ക്കാന്‍ ക്യാപ്റ്റനായി. ബാസ്‌ബോളിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്ന ആദ്യത്തെ ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍, ഇന്നിങ്‌സ് വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്നീ ബഹുമതികളും ഹിറ്റ്മാന്‍ പോക്കറ്റിലാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com