അത്യപൂര്‍വം ഈ റണ്ണൗട്ട്; 12 വര്‍ഷത്തിനിടെ ആദ്യമായി റണ്ണൗട്ടായി കെയ്ന്‍ വില്യംസണ്‍, വീഡിയോ

നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെയാണ് താരം റണ്ണൗട്ടായത്
അത്യപൂര്‍വം ഈ റണ്ണൗട്ട്; 12 വര്‍ഷത്തിനിടെ ആദ്യമായി റണ്ണൗട്ടായി കെയ്ന്‍ വില്യംസണ്‍, വീഡിയോ

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങിയിരിക്കുകയാണ് ന്യൂസിലന്‍ഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 383 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് വെറും 179 റണ്‍സിന് ഓള്‍ഔട്ടായതോടെ 204 റണ്‍സ് ലീഡ് വഴങ്ങുകയായിരുന്നു. കിവിപ്പടയില്‍ ഗ്ലെന്‍ ഫിലിപ്സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 70 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

അത്യപൂര്‍വം ഈ റണ്ണൗട്ട്; 12 വര്‍ഷത്തിനിടെ ആദ്യമായി റണ്ണൗട്ടായി കെയ്ന്‍ വില്യംസണ്‍, വീഡിയോ
ന്യൂസിലന്‍ഡിനെ 179 റണ്‍സിന് എറിഞ്ഞിട്ടു; ഒന്നാം ടെസ്റ്റില്‍ ഓസീസിന് ലീഡ്

മികച്ച ഫോമിലുള്ള ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് വീഴുന്നതോടെയാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെയാണ് താരം റണ്ണൗട്ടായത്. 12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് വില്യംസണ്‍ റണ്ണൗട്ടാവുന്നത്.

വില്‍ യങ്ങുമായി കൂട്ടിയിടിച്ചാണ് കെയ്ന്‍ വില്യംസണ്‍ പുറത്താകുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് വില്യംസണ്‍ മിഡ് ഓഫിലേക്ക് കട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. വിക്കറ്റിനിടയിലെ ഓട്ടത്തിനിടയില്‍ വില്‍ യങ്ങുമായി താരം കൂട്ടിയിടിച്ചു. ഇതോടെ വില്ല്യംസണിന് ക്രീസിലെത്താന്‍ സാധിച്ചില്ല. അതിനു മുന്‍പ് തന്നെ മാര്‍നസ് ലബുഷെയ്ന്‍ താരത്തെ റണ്ണൗട്ടാക്കി. 2012ല്‍ സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് വില്യംസണ്‍ അവസാനമായി റണ്ണൗട്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com