അടുത്ത ധോണി രോഹിത് ശർമ്മ; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് സുരേഷ് റെയ്ന

രോഹിത് മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്.
അടുത്ത ധോണി രോഹിത് ശർമ്മ; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് സുരേഷ് റെയ്ന

ഡൽഹി: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം. വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി തുടങ്ങിയ സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യൻ വിജയം. പിന്നാലെ നായകൻ രോഹിത് ശർമ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണിയുടെ നായകമികവിനോടാണ് റെയ്ന രോഹിതിനെ ഉപമിച്ചിരിക്കുന്നത്.

രോഹിത് മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്. എം എസ് ധോണി ചെയ്തതുപോലെ യുവതാരങ്ങൾക്ക് അവസരം നൽകുന്ന നായകനാണ് രോഹിത്. ധോണിക്ക് കീഴിൽ താൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സൗരവ് ​ഗാം​ഗുലി തന്റെ ടീമിലെ താരങ്ങൾക്ക് വലിയ പിന്തുണ നൽകി. പിന്നാലെ ധോണി ഇന്ത്യൻ ടീമിനെ നയിച്ചു. ഇവരെപ്പോലെ മികച്ച നായകനാണ് രോഹിത് ശർമ്മയെന്നും റെയ്ന വ്യക്തമാക്കി.

അടുത്ത ധോണി രോഹിത് ശർമ്മ; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് സുരേഷ് റെയ്ന
റെഡ് ബോൾ ക്രിക്കറ്റിന് പരി​ഗണന; ടെസ്റ്റ് താരങ്ങൾക്ക് പ്രതിഫലം ഉയർത്താൻ ബിസിസിഐ

രോഹിത് ആദ്യം സർഫറാസിന് അവസരം നൽകി. തനിക്ക് ലഭിച്ച അവസരം സർഫറാസ് മികച്ച രീതിയിൽ ഉപയോ​ഗിച്ചു. പിന്നെ ധ്രുവ് ജുറേലിനും രോഹിത് അവസരം നൽകി. നാലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ആകാശ് ദീപും കഴിവുള്ള താരമെന്ന് റെയ്ന വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com