തിരിച്ചടിക്കാൻ കഴിയാതെ ന്യൂസിലാൻഡ്; ട്വന്റി 20 പരമ്പര ഓസ്ട്രേലിയയ്ക്ക്

നാല് വിക്കറ്റെടുത്ത ആദം സാമ്പ കിവീസിനെ വീഴ്ത്തുന്നതിൽ നിർണായകമായി.

dot image

ഓക്ലാന്ഡ്: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം മത്സരത്തിൽ കിവീസിനെ 72 റൺസിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 174 റൺസിൽ ഓൾ ഔട്ടായി. മറുപടി പറഞ്ഞ കിവീസ് സംഘത്തിന് 102 റൺസെ എടുക്കാനെ സാധിച്ചുള്ളു.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ട്രാവിസ് ഹെഡ് നൽകിയ തകർപ്പൻ തുടക്കമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം ഹെഡ് 45 റൺസെടുത്തു. മിച്ചൽ മാർഷ് 26, പാറ്റ് കമ്മിൻസ് 28 എന്നിങ്ങനെയും സ്കോർ ചെയ്തു.

ഇരട്ട ദുരന്തങ്ങളെ അതിജീവിച്ച ആകാശ് ദീപ്; ഇന്ന് ഇന്ത്യന് ടീമില്

നാല് വിക്കറ്റെടുത്ത ലോക്കി ഫെർഗൂസനാണ് ഓസ്ട്രേലിയയെ തകർത്തത്. മറുപടി പറഞ്ഞ കിവീസ് നിരയിൽ 42 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിന് മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. നാല് വിക്കറ്റെടുത്ത ആദം സാമ്പ കിവീസിനെ വീഴ്ത്തുന്നതിൽ നിർണായകമായി.

dot image
To advertise here,contact us
dot image