രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ആന്ധ്രക്ക് ഏഴ് വിക്കറ്റ് നഷ്ടം

കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും വൈശാഖ് ചന്ദ്രനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ആന്ധ്രക്ക് ഏഴ് വിക്കറ്റ് നഷ്ടം

വിശാഖപട്ടണം: ആന്ധ്ര പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം തന്നെ ആന്ധ്ര പ്രദേശിന്റെ ഏഴ് വിക്കറ്റ് വീഴ്ത്താന്‍ കേരളത്തിന് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിലാണ്.

133 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിക്കി ഭുയിയാണ് ഇപ്പോള്‍ ക്രീസിലുള്ളത്. 157 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത മഹീപ് കുമാറാണ് ആന്ധ്രയുടെ ഇതുവരെയുള്ള ടോപ് സ്‌കോറര്‍. കരണ്‍ ഷിന്‍ഡെ (43), അശ്വിന്‍ ഹെബ്ബാര്‍ (28), ഹനുമ വിഹാരി (24) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. ഓപ്പണര്‍ രേവന്ത് റെഡ്ഡി (0), ഷൈഖ് റഷീദ് (0), ഷുഐബ് ഖാന്‍ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ആന്ധ്രക്ക് ഏഴ് വിക്കറ്റ് നഷ്ടം
ഡക്കറ്റിന് സെഞ്ച്വറി, മറുപടി 200 കടന്നു; ഇംഗ്ലീഷ് ആക്രമണത്തില്‍ വിറച്ച് ഇന്ത്യ

കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും വൈശാഖ് ചന്ദ്രനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ അഖില്‍ സക്കറിയ, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സഞ്ജു സാംസണിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com