
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില് ഇന്ത്യന് നായകന് രോഹിത് ശര്മ്മയ്ക്ക് സെഞ്ച്വറി. 196 പന്തില് നിന്ന് മൂന്ന് സിക്സും 14 ബൗണ്ടറിയുമടക്കം 131 റണ്സ് നേടിയാണ് രോഹിത് പുറത്തായത്. ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന് 64-ാം ഓവറിലാണ് പുറത്തായത്. താരത്തെ മാര്ക്ക് വുഡ് ബെന് സ്റ്റോക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
തുടക്കത്തിലെ കൂട്ടത്തകര്ച്ചയ്ക്ക് ശേഷം രോഹിത് ശര്മ്മയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ കരകയറ്റിയത്. 33 റണ്സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില് ഒരുമിച്ച രോഹിത്-ജഡേജ സഖ്യമാണ് 200 കടത്തിയത്.
💯! 👍 👍
— BCCI (@BCCI) February 15, 2024
Captain leading from the front & how! 🙌 🙌
Well played, Rohit Sharma 👏 👏
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/BAfUCluE2H
11-ാം ടെസ്റ്റ് സെഞ്ച്വറിയും 47-ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് രോഹിത് ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില് സ്വന്തമാക്കിയത്. നിര്ണായക സെഞ്ച്വറി തികച്ചതിന് പിന്നാലെ നിരവധി റെക്കോര്ഡുകളും ഇന്ത്യന് നായകനെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റില് സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യന് താരമെന്ന ബഹുമതിയാണ് 36കാരനായ രോഹിത് ശര്മ്മ സ്വന്തമാക്കിയത്.
സെഞ്ച്വറിക്കരികെ രോഹിത്, അർദ്ധ സെഞ്ച്വറിയുമായി ജഡേജ; തിരിച്ചടിച്ച് ഇന്ത്യടെസ്റ്റ് ഫോര്മാറ്റില് ഏറ്റവും കൂടുതല് സിക്സര് നേടുന്ന രണ്ടാമത്തെ ഇന്ത്യന് താരമെന്ന മറ്റൊരു റെക്കോര്ഡും രോഹിത്തിനെ തേടിയെത്തി. ഈ നേട്ടത്തില് ഹിറ്റ്മാന് മറികടന്നത് മുന് ഇന്ത്യന് ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണിയെയാണ്. മത്സരം ആരംഭിക്കുന്നതിന് മുന്പ് റെക്കോര്ഡില് ധോണിയേക്കാള് ഒരു സിക്സിന് പിന്നിലായിരുന്നു രോഹിത്. ആദ്യ സിക്സടിച്ച് ധോണിയുടെ റെക്കോര്ഡിനൊപ്പമെത്തുകയും രണ്ടാം സിക്സടിച്ച് ധോണിയെ മറികടക്കുകയും ചെയ്തു. ഏറ്റവും കൂടുതല് സിക്സറടിക്കുന്ന ഇന്ത്യന് ക്യാപ്റ്റന് എന്ന റെക്കോര്ഡിലും രോഹിത് ധോണിയെ മറികടന്നു.