രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു

രണ്ട് ഇന്നിം​ഗ്സിലായി ജലജ് സക്സേന നാല് വിക്കറ്റെടുത്തു
രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ആദ്യ ജയം നേടി കേരളം. ആവേശപ്പോരിനൊടുവിൽ ബംഗാളിനെ 109 റണ്‍സിന് തോൽപ്പിച്ചാണ് കേരളം സീസണിലെ ആദ്യ ജയം നേടിയത്. വിജയലക്ഷ്യമായ 449 റണ്‍സ് പിന്തുടർന്ന ബം​ഗാൾ 339 റൺസിൽ ഓൾ ഔട്ടായി. സമനിലയ്ക്കായി പൊരുതിയ ബം​ഗാൾ താരം ഷബാസ് അഹമ്മദിന്റെ പോരാട്ടം പാഴായി.

മത്സരത്തിന്റെ അവസാന ദിനം രണ്ടിന് 78 എന്ന സ്കോറിൽ നിന്നാണ് ബം​ഗാൾ ബാറ്റിം​ഗ് തുടങ്ങിയത്. അഭിമന്യു ഈശ്വൻ 65, ഷബാസ് അഹമ്മദ് 80, കരൺ ലാൽ 40 എന്നിവർ കേരളത്തിന് നേരിയ ഭീഷണി ഉയർത്തി. എങ്കിലും ജലജ് സക്സേനയുടെ നാല് വിക്കറ്റ് നേട്ടവും ശ്രേയസ് ​ഗോപാലിന്റെയും ബേസിൽ തമ്പിയുടെയും രണ്ട് വിക്കറ്റുകളും കേരളത്തിന് വിജയം സമ്മാനിച്ചു.

രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു
ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലം

മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ‌ കേരളം 363 റൺസിന് പുറത്തായിരുന്നു. മറുപടി പറഞ്ഞ ബം​ഗാൾ വെറും 180 റൺസിൽ ഓൾ ഔട്ടായി. 183 റൺസ് ലീഡുമായി ഇറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ബം​ഗാൾ ലക്ഷ്യം 449 റൺസായി. രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയ ബം​ഗാൾ പോരാട്ടം 339 റൺസിൽ അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com