'ചിലര്‍ ഐപിഎല്‍ മോഡിലാണ്'; രഞ്ജി കളിക്കാതെ ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ

യുവതാരം ഇഷാന്‍ കിഷന്റെ അഭാവമാണ് ബിസിസിഐയ്ക്ക് അതൃപ്തി ഉണ്ടാക്കിയത്
'ചിലര്‍ ഐപിഎല്‍ മോഡിലാണ്'; രഞ്ജി കളിക്കാതെ ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ തയ്യാറാകാതെ ഐപിഎല്ലിനായി മാത്രം ഒരുങ്ങുന്ന താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ. ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്റെ അഭാവമാണ് ബിസിസിഐയ്ക്ക് അതൃപ്തി ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതെ ഇഷാന്‍ കിഷന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം പരിശീലനം നടത്തുകയാണ്.

ദേശീയ ടീമിന്റെ ഡ്യൂട്ടിയില്‍ ഇല്ലാത്തതും പരിക്കിന്റെ പിടിയിലല്ലാത്തതുമായ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് അടുത്ത ദിവസങ്ങളില്‍ ബിസിസിഐ നോട്ടീസ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില താരങ്ങള്‍ ഇതിനോടകം തന്നെ 'ഐപിഎല്‍ മോഡി'ലാണുള്ളതെന്നും ഇത് ബോര്‍ഡ് അംഗീകരിക്കില്ലെന്നും ബിസിസിഐ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

'ചിലര്‍ ഐപിഎല്‍ മോഡിലാണ്'; രഞ്ജി കളിക്കാതെ ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ
നൈജീരിയയെ കീഴടക്കി ആനപ്പട; ഐവറി കോസ്റ്റ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമില്‍ അംഗമായ ഇഷാന്‍ കിഷന്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കളിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ താരം ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കുമൊപ്പമാണ് ഇഷാന്‍ കിഷന്‍ പരിശീലനം നടത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com