ജലജ് സക്സസ്; രഞ്ജിയിൽ ബംഗാളിനെതിരെ കേരളം ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ജലജ് സക്സേനയുടെ പേരിലായി.
ജലജ് സക്സസ്; രഞ്ജിയിൽ ബംഗാളിനെതിരെ കേരളം ശക്തമായ നിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗാളിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ഇന്നിം​ഗ്സിൽ 183 റൺസിന്റെ ശക്തമായ ലീഡാണ് കേരളം നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ കേരളം ഇപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ കേരളത്തിന് ഇപ്പോൾ 325 റൺസിന്റെ ലീഡുണ്ട്.

രോഹൻ കുന്നുന്മേലിന്റെയും ജലജ് സക്സേനയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹൻ 51 റൺസെടുത്തപ്പോൾ ജലജ് 37 റൺസുമായി പുറത്തായി. സച്ചിൻ ബേബി 30 റൺസോടെയും അക്ഷയ് ചന്ദ്രൻ 22 റൺസോടെയും ക്രീസിലുണ്ട്.

ജലജ് സക്സസ്; രഞ്ജിയിൽ ബംഗാളിനെതിരെ കേരളം ശക്തമായ നിലയിൽ
അണ്ടർ 19 ലോകചാമ്പ്യനെ ഇന്നറിയാം; ഓസ്ട്രേലിയയെ കീഴടക്കാൻ ബോയ്സ് ഇൻ ബ്ലൂ

മൂന്നാം ദിനം എട്ട് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബം​ഗാൾ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. സ്കോർ 180ൽ എത്തിയപ്പോഴേയ്ക്കും അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടെ ബം​ഗാളിന് നഷ്ടമായി. ജലജ് സക്സേന കേരളത്തിനായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. 21.3 ഓവറിൽ 68 റൺസ് വഴങ്ങിയാണ് ജലജ് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കേരള താരത്തിന്റെ പേരിലായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com