ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; കിരീടം നിലനിർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്

അഞ്ച് വിക്കറ്റെടുത്ത മാർകോ ജാൻസനാണ് ഡർബൻസിനെ തകർത്തത്
ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; കിരീടം നിലനിർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ കിരീടം നിലനിർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ഫൈനലിൽ 89 റൺസിന്റെ വമ്പൻ ജയത്തോടെ ഡർബൻസ് സൂപ്പർ ജയന്റ്സിനെ തകർത്താണ് ഈസ്റ്റേൺ കേപ്പിന്റെ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റേൺ കേപ്പ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. ഡർബൻസ് 115 റൺസിൽ എല്ലാവരും ഓൾ ഔട്ടായി.

മത്സരത്തിൽ ടോസ് നേടിയ ഈസ്റ്റേൺ കേപ്പ് ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ആറ് റൺസുമായി ഡേവിഡ് മലാനെ തുടക്കത്തിലെ നഷ്ടമായത് മാത്രമാണ് ഈസ്റ്റേൺ കേപ്പിന് ലഭിച്ച ഏക തിരിച്ചടി. ജോർദാൻ ഹെർമാൻ 42, ടോം അബെൽ 55, ക്യാപ്റ്റൻ അയ്ഡാൻ മാക്രം പുറത്താകാതെ 42, ട്രിസ്റ്റാൻ സ്റ്റബ്സ് പുറത്താകാതെ 56 എന്നിവർ ഈസ്റ്റേൺ കേപ്പിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു.

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; കിരീടം നിലനിർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്
എത്തിഹാദ് എയർലൈൻസ് സ്പോൺസർമാർ; ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ജഴ്സിയിൽ

മറുപടി പറഞ്ഞ ഡർബൻസിനായി ആർക്കും വലിയ സ്കോറുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. 38 റൺസെടുത്ത വിയാൻ മൾഡർ ടോപ് സ്കോറർ ആയി. ഡ്വെയിൻ പ്രിട്ടോറിയസ് 28ഉം മാത്യു ബ്രീറ്റ്‌സ്‌കെ 18ഉം റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത മാർകോ ജാൻസനാണ് ഡർബൻസിനെ തകർത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com