
രാജ്കോട്ട്: ഭാര്യ റിവാബ ജഡേജയ്ക്കെതിരായി തന്റെ പിതാവ് ഉന്നയിച്ച ആരോപണങ്ങള് തള്ളി ഇന്ത്യന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തന്റെ മകനായ രവീന്ദ്ര ജഡേജയുമായി തനിക്ക് ഇപ്പോള് ഒരു ബന്ധവുമില്ലെന്നും മകന്റെ ഭാര്യയാണ് ഇതിന് കാരണമെന്നുമായിരുന്നു പിതാവ് അനിരുദ്ധ് സിങ് ജഡേജയുടെ ആരോപണങ്ങള്. എന്നാല് ബിജെപി എംപി കൂടിയായ തന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്ക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് പറഞ്ഞ് ജഡേജ പിതാവിന്റെ വാക്കുകള് തള്ളിക്കളഞ്ഞു.
ദൈനിക് ഭാസ്കര് എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രവീന്ദ്ര ജഡേജയുടെ പിതാവ് റിവാബ, ജഡേജയ്ക്ക് എതിരായി രൂക്ഷ വിമര്ശനങ്ങള് ഉയര്ത്തി രംഗത്തെത്തിയത്. 'തന്റെ മകന് രവീന്ദ്ര ജഡേജയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും തനിക്ക് ഇപ്പോള് ഒരു ബന്ധവുമില്ല. ഞാന് അങ്ങോട്ടോ അവര് ഇങ്ങോട്ടോ വിളിക്കാറില്ല', പിതാവ് പറയുന്നു.
'മെസ്സിയല്ല, ഞാനാണ് ഇവിടെ കളിക്കുന്നത്'; തോല്വിക്ക് പിന്നാലെ ആരാധകരോട് കയര്ത്ത് റൊണാള്ഡോ, വീഡിയോ'അവരുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്ക്ക് ശേഷമാണ് പ്രശ്നങ്ങള് ആരംഭിക്കുന്നത്. ഞാന് ഇപ്പോള് ജാംനഗറില് ഒറ്റയ്ക്കാണ് താമസിക്കുന്നത്. രവീന്ദ്ര ജഡേജ സ്വന്തം ബംഗ്ലാവിലാണ് താമസിക്കുന്നത്. ഒരേ നഗരത്തിലായിട്ടും എനിക്ക് അവനെ കാണാന് പോലും സാധിക്കാറില്ല. അവന്റെ ഭാര്യ എന്ത് തന്ത്രമാണ് പ്രയോഗിച്ചതെന്ന് അറിയില്ല', അനിരുദ്ധ് സിങ് ജഡേജ പറയുന്നു.
Let's ignore what's said in scripted interviews 🙏 pic.twitter.com/y3LtW7ZbiC
— Ravindrasinh jadeja (@imjadeja) February 9, 2024
പിതാവിന്റെ ആരോപണങ്ങള് ചര്ച്ചകള്ക്ക് വഴിവെച്ചതോടെ രവീന്ദ്ര ജഡേജ മറുപടിയുമായി രംഗത്തെത്തി. 'അഭിമുഖത്തില് പറയുന്നതെല്ലാം വാസ്തവ വിരുദ്ധവും അസത്യവുമായ കാര്യങ്ങളാണ്. എല്ലാ ആരോപണങ്ങളും ഞാന് നിഷേധിക്കുന്നു. പിതാവിന്റെ ആരോപണങ്ങളെല്ലാം കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ്. തന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്ക്കാനുള്ള നീക്കം മാത്രമാണിത്. എനിക്കും ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. പക്ഷേ അതൊന്നും പരസ്യമായി പറയാന് ഞാന് ആഗ്രഹിക്കുന്നില്ല', രവീന്ദ്ര ജഡേജ സമൂഹ മാധ്യമങ്ങളില് കുറിച്ചു.