രഞ്ജി ട്രോഫി ക്രിക്കറ്റ്; ബംഗാളിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

രോഹൻ പ്രേമിന് മൂന്ന് റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.
രഞ്ജി ട്രോഫി ക്രിക്കറ്റ്; ബംഗാളിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗാളിനെതിരെ കേരളത്തിന് പതിഞ്ഞ തുടക്കം. ആദ്യ സെഷനിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒന്നാം സെഷൻ അവസാനിക്കുമ്പോൽ കേരളം മൂന്നിന് 84 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുന്മേൽ, ജലജ് സക്സേന, രോഹൻ പ്രേം എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി.

മത്സരത്തിൽ ടോസ് വിജയിച്ച കേരളം ബാറ്റിം​ഗ് തിരഞ്ഞെടുത്തു. 19 റൺസെടുത്ത രോഹൻ കുന്നുന്മേലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ രോഹൻ പ്രേമിന് മൂന്ന് റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്. ആദ്യ സെഷൻ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി 40 റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

രഞ്ജി ട്രോഫി ക്രിക്കറ്റ്; ബംഗാളിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം
ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

സച്ചിൻ ബേബി 17 റൺസെടുത്തും സഞ്ജു സാംസൺ റൺസൊന്നും എടുക്കാതെയും ക്രീസിലുണ്ട്. ബം​ഗാളിനായി സൂരജ് ജയ്സ്വാൾ, ആകാശ് ദീപ്, അൻകിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com