'ഷഫാലി മന്ദഹാസം'; ആദ്യ ട്വന്റി 20യിൽ ഓസീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ

നാല് വിക്കറ്റെടുത്ത ടിറ്റാസ് സാധുവാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.
'ഷഫാലി മന്ദഹാസം'; ആദ്യ ട്വന്റി 20യിൽ ഓസീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വനിതകൾക്ക് ജയം. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യൻ വനിതകൾ 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ ബാറ്റിം​ഗിന് അയച്ചു. 37 റൺസെടുത്ത എലിസ് പെറിയും 49 റൺസെടുത്ത ഫീബ് ലിച്ച്‌ഫീൽഡും ഓസ്ട്രേലിയൻ നിരയിൽ തിളങ്ങി. നാല് വിക്കറ്റെടുത്ത ടിറ്റാസ് സാധുവാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ശ്രേയങ്ക പാട്ടിലും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

'ഷഫാലി മന്ദഹാസം'; ആദ്യ ട്വന്റി 20യിൽ ഓസീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ; ഉദ്ഘാടന മത്സരം ജൂൺ ഒന്നിന്

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും സ്മൃതി മന്ദാനയും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 137 റൺസ് കൂട്ടിച്ചേർത്തു. സിക്സ് നേടി വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിൽ 54 റൺസ് നേടിയ സ്മൃതി മന്ദാന പുറത്തായി. ഷഫാലി വർമ്മ 64 റൺസെടുത്തും ജമീമ റോഡ്രി​ഗ്സ് ആറ് റൺസെടുത്തും പുറത്താകാതെ നിന്നു. ഓസ്ട്രേലിയയുടെ വകയായി 21 എക്സട്രാ റൺസും ഇന്ത്യയ്ക്ക് ലഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com