അവസാന റൗണ്ടിൽ കടന്നുകൂടി മനീഷ് പാണ്ഡെ; അൺസോൾഡായി തുടർന്ന് സ്മിത്ത്

മുഹമ്മദ് നബി മുംബൈയിലെത്തിയപ്പോൾ ഷായി ഹോപ്പിനെ ഡൽഹി വിളിച്ചെടുത്തു.
അവസാന റൗണ്ടിൽ കടന്നുകൂടി മനീഷ് പാണ്ഡെ; അൺസോൾഡായി തുടർന്ന് സ്മിത്ത്

ദുബായ്: അവേശകരമായ ഐപിഎൽ താരലേലത്തിന് സമാപനമായി. മിച്ചൽ സ്റ്റാർക് വിലയേറിയ താരവും പാറ്റ് കമ്മിൻസ് തൊട്ടുപിന്നിലുമെത്തി. എന്നാൽ ഐപിഎൽ മുൻ സീസണുകളിൽ തകർപ്പൻ പ്രകടനം നടത്തിയ ചില താരങ്ങൾ ഇത്തവണ ലേലത്തിൽ വിറ്റഴിഞ്ഞില്ല. മറ്റുചിലർ അവസാന റൗണ്ടിലെ ലേലത്തിൽ 17-ാം ഐപിഎല്ലിലേക്ക് കടന്നുകൂടി.

ഇന്ത്യൻ താരം മനീഷ് പാണ്ഡെയാണ് അവസാന റൗണ്ടിൽ കടന്നു കൂടിയ പ്രധാന താരങ്ങളിലൊരാൾ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് പാണ്ഡെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ആദ്യ ഘട്ടത്തിൽ ആർക്കും വേണ്ടാതിരുന്ന റില്ലി റോസോ എട്ട് കോടിക്ക് വിറ്റഴിഞ്ഞു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ താരത്തെ എട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിം​ഗ്സ് സ്വന്തമാക്കിയത്.

അവസാന റൗണ്ടിൽ കടന്നുകൂടി മനീഷ് പാണ്ഡെ; അൺസോൾഡായി തുടർന്ന് സ്മിത്ത്
സ്റ്റാർക് വിലയേറിയ താരം, ഇന്ത്യൻ താരങ്ങളിൽ മുന്നിൽ ഹർഷൽ; ലേലം അവസാനിച്ചു

സ്റ്റീവ് സ്മിത്ത് അൺസോൾഡായി തുടർന്നു. ലോക്കി ഫെർ​ഗൂസനെ ബെം​ഗളുരൂവും അഫ്​ഗാൻ താരം മുജീബ് റഹ്മാനെ കൊൽക്കത്തയും സ്വന്തമാക്കി. മുഹമ്മദ് നബി മുംബൈയിലെത്തിയപ്പോൾ ഷായി ഹോപ്പിനെ ഡൽഹി വിളിച്ചെടുത്തു. മാറ്റ് ഹെൻറിക്കും ദുഷ്മന്ത് ചമീരയ്ക്കും വേണ്ടി അവസാന നിമിഷവും ആരും എത്തിയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com