ക്രിക്കറ്റ് ആരാധകർക്ക് ആവേശ വാർത്ത; 2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു

ദുബായിൽ വെച്ചാണ് ഇത്തവണ താരലേലം നടക്കുക.

ക്രിക്കറ്റ് ആരാധകർക്ക് ആവേശ വാർത്ത; 2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു
dot image

ഡൽഹി: ഏകദിന ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകപോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. അതിനിടെ മറ്റൊരു ആവേശ വാർത്തയും ക്രിക്കറ്റ് ലോകത്തെ തേടിയെത്തുകയാണ്. 2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു. 2024 ഐപിഎല്ലിൽ ആരാധകരുടെ പ്രിയതാരങ്ങൾ ടീം മാറുമോ എന്നത് ഡിസംബർ 19ന് അറിയാം.

ദുബായിൽ വെച്ചാണ് ഇത്തവണ താരലേലം നടക്കുക. അതിന് മുമ്പായി ഡിസംബർ ഒമ്പതിന് വനിത പ്രീമിയർ ലീഗിന്റെ ലേലവും നടക്കും. ഐപിഎൽ ലേലത്തിനായി ദുബായി തിരഞ്ഞെടുക്കാനുള്ള സാഹചര്യവും അധികൃതർ അറിയിച്ചു. പത്ത് ടീമുകൾ പങ്കെടുക്കുന്ന താരലേലത്തിനായി ടീമുകളുടെ നൂറ് കണക്കിന് അധികൃതർ എത്തും. ഓരോത്തർക്കും ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ദുബായി ഐപിഎൽ താരലേലത്തിന് വേദിയായി തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

ഓരോ ടീമിനും താരലേലത്തിൽ 100 കോടി രൂപ ചിലവഴിക്കാം. എന്നാൽ ഐപിഎൽ ലേലത്തിനായി വെയ്ക്കുന്ന താരങ്ങളുടെ വിലയനുസരിച്ചാണ് ഓരോ ടീമിനും ചിലവഴിക്കാവുന്ന തുക അറിയാൻ കഴിയുക. ട്രാവിസ് ഹെഡ്, സാം ബില്ലിങ്സ്, പാറ്റ് കമ്മിൻസ്, ക്രിസ് വോക്സ്, ജെറാള്ഡ് കോട്സീ തുടങ്ങിയ താരങ്ങൾ ലേലത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

dot image
To advertise here,contact us
dot image