തൊട്ടാൽ പൊളളും; സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല

തുടർച്ചയായി രണ്ടു ​ദിവസത്തെ കുതിപ്പിനും രണ്ടു ദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണ വില വിണ്ടും ഉയർന്നിരുന്നു.
തൊട്ടാൽ പൊളളും; സംസ്ഥാനത്ത്  ഇന്നും  സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 53,080 രൂപയും ​ഗ്രാമിന് 6,635 രൂപയുമാണ്. അതേ സമയം ഒരു ​ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44120 രൂപയുമായാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായി രണ്ടു ​ദിവസത്തെ കുതിപ്പിനും രണ്ടു ദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണ വില വിണ്ടും ഉയർന്നിരുന്നു.

പവന് 80 രൂപയും ​ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വെള്ളിവിലയിലും മാറ്റമില്ല. ഒരു ​ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് വിപണി വില

Related Stories

No stories found.
logo
Reporter Live
www.reporterlive.com