കേരളവിഷന് നടപ്പാക്കുന്ന 'എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ഗോകുലം ഗോപാലന് നിര്വഹിച്ചു

കേരളവിഷന് നടപ്പാക്കുന്ന 'എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം
dot image

കേരളാ വിഷന് നടപ്പാക്കുന്ന 'എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ' രണ്ടാം ഘട്ടത്തിന് പ്രൗഢഗംഭീര തുടക്കം. പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി എക്സ്ക്യൂട്ടീവ് ചെയര്മാനുമായ ഗോകുലം ഗോപാലന് പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്ക്കാര് ആശുപത്രികളില് ജനിക്കുന്ന കുഞ്ഞുങ്ങള്ക്ക് ആദ്യസമ്മാനമായി ബേബി കിറ്റ് നല്കുന്നതാണ് പദ്ധതി.

ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ കേരളാ വിഷനും ഗോകുലം കെവിഎച്ച് ബേബി കെയര് പ്രൊഡക്ടും ചേര്ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 88 ആശുപത്രികളിലായി നടപ്പാക്കുന്ന പദ്ധതിയില് ഗുണഭോക്താക്കളാകുന്നത്. ഒരുലക്ഷത്തിലധികം കുട്ടികളാണ്. കൊച്ചി സിഒഎ ഭവനിലെ എന് എച്ച് അന്വര് സ്മാരക ഹാളില് നടന്ന ചടങ്ങില് പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി എക്സ്ക്യൂട്ടീവ് ചെയര്മാനുമായ ഗോകുലം ഗോപാലന് പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു.

മനുഷ്യവംശത്തെ ആകെ സ്നേഹത്തില് ചേര്ത്തു നിര്ത്തുന്ന പദ്ധതിയാണ് കേരളാ വിഷന് നടപ്പാക്കുന്നതെന്നും ഇത്തരം പരിപാടികളോട് ചേര്ന്ന് നില്ക്കാന് എന്നും ആഗ്രഹമുണ്ടെന്നും ഗോകുലം ഗോപാലന് പറഞ്ഞു. ഇത്തരത്തില് ഒരു പരിപാടി ആസൂത്രണം ചെയ്തതില് കേരളാവിഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പദ്ധതിക്ക് എല്ലാവിധ സഹകരണവും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്ന്ന് പദ്ധതിക്കായി കേരളാവിഷന് സമാഹരിച്ച ആദ്യ തുകയുടെ പര്ച്ചേസ് ചെക്ക് ഗോകുലം കെവിഎച്ച് എംഡി എ വി ഉസ്മാന് ഏറ്റുവാങ്ങി. തുടര്ന്ന് പദ്ധതിയുടെ മേന്മയും ആവശ്യകതയും വ്യക്തമാക്കി കൊണ്ട് കേരളാ വിഷന് ചാനലിന്റെ എം ഡി പ്രജീഷ് അച്ചാണ്ടി സംസാരിച്ചു.

കൃത്യമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാന് കേരളാവിഷന് തയ്യാറായതെന്ന് സിഇഒ സംസ്ഥാന അധ്യക്ഷന് പ്രവീണ് മോഹനന് പറഞ്ഞു. യെല്ലോ ക്ലൗഡ് കമ്പനിയുടെ ഫൗണ്ടര് ഡയറക്ടറും ചെയര്മാനുമായ ശിവപ്രസാദ് എം, ഡയറക്ടര് അനിത ശിവപ്രസാദ് എന്നിവര് ചേര്ന്നാണ് ആദ്യ കിറ്റ് വിതരണം ചെയ്തത്.

പദ്ധതിയുടെ ആദ്യഘട്ടത്തില് ഒപ്പം നിന്നവര്ക്ക് ചടങ്ങില് ആദരവ് അര്പ്പിച്ചു. മാതൃകാപരമായ പദ്ധതിയാണ് കേരളാ വിഷന് നടപ്പാക്കുന്നതെന്നും ഇനിയും ഒപ്പം ഉണ്ടാകുമെന്നും ലുലുഗ്രൂപ്പ് മീഡിയ ഹെഡ് എല് ബി സ്വരാജ് പറഞ്ഞു. 'എന്റെ കണ്മണി പദ്ധതി' മികച്ച ആശയമാണെന്ന് പറഞ്ഞ ലേക് ഷോര് ഹോസ്പിറ്റല് എംഡി എസ് കെ അബ്ദുള്ള തുടര്ന്നും സഹകരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ ജിഎമ്മും സോണല് ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തിലും പദ്ധതിക്ക് പിന്തുണ അറിയിച്ചു. കേരളാ വിഷന് ഡയറക്ടര് എ സി നിസാര് ബാബു ചടങ്ങില് നന്ദി പറഞ്ഞു. സിഒഎ മുന് സംസ്ഥാന അധ്യക്ഷന് അബൂബക്കര് സിദ്ദിഖ് കേരളാവിഷന് ഡയറക്ടര് സുബ്രഹ്മണ്യന് എന്നിവരും പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us