സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7,560 രൂപ

സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 278.84 ഡോളര്‍ കുറഞ്ഞ് 4,212.91 ഡോളറായി

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7,560 രൂപ
dot image

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച ഉച്ചക്കും കുത്തനെ ഇടിഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവില രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി.

gold

തിങ്കളാഴ്ച രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. ആഗോളവിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 278.84 ഡോളര്‍ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്.

ഒരു ദിവസം ഇത്രയും വലിയ വിലക്കുറവ് ഉണ്ടാകുന്നത് അപൂര്‍വമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 82,200 രൂപയും ഗ്രാമിന് 10,275 രൂപയുമാണ് ഇന്നത്തെ വിപണിവില. സ്വര്‍ണം പോലെതന്നെ വെള്ളിവിലയും താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു. ആഗോള വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
    ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760
    ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240
    ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720
    ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 - രാവിലെ 1,16,320
    ഉച്ചയ്ക്ക് ശേഷം - 1,15,920
  • മാര്‍ച്ച് 18 - 1,15,440
  • മാര്‍ച്ച് 19 - രാവിലെ 1,13,400
    ഉച്ചയ്ക്ക് ശേഷം 1,11,400
    വൈകുന്നേരം -1,10,200
  • മാര്‍ച്ച് 20 - 1,09,240
  • മാര്‍ച്ച് 21 - 1,07,040
  • മാര്‍ച്ച് 23 -  99,480

Content Highlights: Gold rate in Kerala fell down below Rs 1 lakh

dot image
To advertise here,contact us
dot image